വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എങ്ങനെ മികച്ച ഫീല്‍ഡറാവാം? വഴി ഉപദേശിച്ച് കൈഫ്, കംപ്ലീറ്റ് ഫീല്‍ഡ‍റുടെ യോഗ്യത അറിയാം

ഇന്ത്യ കണ്ട ആദ്യത്തെ മികച്ച ഫീല്‍ഡറാണ് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഫീല്‍ഡര്‍മാരെക്കുറിച്ച് പരാമര്‍ശിക്കുകയാണെങ്കില്‍ അവരില്‍ തലപ്പത്ത് തന്നെ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫുണ്ടായിരിക്കും. ഇന്ത്യന്‍ ഫീല്‍ഡിങിലെ ആദ്യ സൂപ്പര്‍ ഹീറോ തന്നെയായിരുന്നു അദ്ദേഹം. ബാറ്റിങ്, ബൗളിങ് എന്നിവ മാത്രമല്ല ഫീല്‍ഡിങും കളി ജയിപ്പിക്കുമെന്ന് ഇന്ത്യക്കു ആദ്യമായി കാണിച്ചു തന്നത് കൈഫായിരുന്നു. മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ എന്നതിനേക്കാളുപരി ആരാധകര്‍ ഇപ്പോഴും കൈഫിനെ ഇഷ്ടപ്പെടുന്നത് ലോകോത്തര ഫീല്‍ഡറെന്ന നിലയിലാണ്.

പതിറ്റാണ്ടിലെ ഏകദിന ടീം... നയിക്കാന്‍ ധോണി, ഇന്ത്യയുടെ ബിഗ് ത്രീ ടീമില്‍പതിറ്റാണ്ടിലെ ഏകദിന ടീം... നയിക്കാന്‍ ധോണി, ഇന്ത്യയുടെ ബിഗ് ത്രീ ടീമില്‍

ധോണി വിരമിച്ചു, ട്വിറ്ററില്‍ ട്രെന്‍ഡിങ്! ആഞ്ഞടിച്ച് സാക്ഷി, ആളുകളുടെ മനോനില തെറ്റിധോണി വിരമിച്ചു, ട്വിറ്ററില്‍ ട്രെന്‍ഡിങ്! ആഞ്ഞടിച്ച് സാക്ഷി, ആളുകളുടെ മനോനില തെറ്റി

മറ്റൊരു മികച്ച ഫീല്‍ഡറും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങും ഒരു കാലത്ത് ഇന്ത്യന്‍ ഫീല്‍ഡിങിലെ മിന്നല്‍ ജോടികളായിരുന്നു. ഒരു മികച്ച ഫീല്‍ഡറായി മാറാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു വിശദീകരിക്കുകയാണ് കൈഫ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറ്റിങ് പോലെ തന്നെ

മികച്ചൊരു ബാറ്റ്‌സ്മാനെ പോലെ തന്നെയാണ് മികച്ചൊരു ഫീല്‍ഡറുമെന്ന് കൈഫ് അഭിപ്രായപ്പെട്ടു. ബൗണ്‍സര്‍ നന്നായി കളിക്കാനും നന്നായി ഡ്രൈവ് ചെയ്യുന്നതിനൊപ്പം കട്ട്, പുള്‍ ഷോട്ടുകള്‍ കൡക്കുകയും സ്പിന്നര്‍മാരെ അനായാസം നേരിടുകയും ചെയ്യുന്നയാളെയാണ് നമ്മള്‍ ഒരു കംപ്ലീറ്റ് ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കുന്നത്. ഇവയോടൊപ്പം ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി കൂടി മികച്ചൊരു ബാറ്റ്‌സ്മാന് വേണം.
ഫീല്‍ഡിങിലും ഇതു പോലെ തന്നെയാണ്. എല്ലാം തികഞ്ഞയാളെ മാത്രമേ കംപ്ലീറ്റ് ഫീല്‍ഡറെന്നു പറയാന്‍ സാധിക്കുകയുള്ളൂ. അതിവേഗം ഓടണം, നന്നായി സ്ലൈഡ് ചെയ്യണം, ഡൈവ് ചെയ്ത് പന്ത് തടുത്തിട്ടാലും നല്ല ഉന്നം വേണം, ഒപ്പം നല്ല സഹനശക്തിയുമുള്ള താരത്തെ മാത്രമേ മികച്ച ഫീല്‍ഡറെന്നു പറയാനാവൂയെന്ന് കൈഫ് വിശദമാക്കി.

ഓള്‍റൗണ്ടര്‍

ബാറ്റിങും ഫീല്‍ഡിങും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. മികച്ച ഫീല്‍ഡിങിനൊപ്പം നന്നായി ബാറ്റ് ചെയ്യുകയും ചെയ്യുന്ന താരത്തെ ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കാം. മികച്ച ഫീല്‍ജിങ് കാഴ്ചവയ്ക്കുന്ന താരത്തിന് അതിന്റെ ബഹുമാനം ലഭിക്കുകയും വേണം. എങ്കില്‍ മാത്രമേ മറ്റൊരു താരത്തിനു മികച്ച ഫീല്‍ഡറായി തീരുവാന്‍ ഇതു പ്രചോദനം നല്‍കുകയുള്ളൂവെന്നും കൈഫ് വിശദമാക്കി.
നല്ല ഫീല്‍ഡറായി മാറുക എളുപ്പമല്ല. ഇതിനായി മണിക്കൂറുകളുടെ പരിശീലനം തന്നെ ആവശ്യമാണ്. ക്വാളിറ്റിയിലായിരിക്കരുത്, മറിച്ച് അളവിനാണ് ഫീല്‍ഡിങ് പരിശീലനത്തില്‍ മുന്‍തൂക്കം നല്‍കേണ്ടത്. നല്ല സാങ്കേതികത്തികവും അതോടൊപ്പം കണ്ണും കൈയും തമ്മില്‍ നല്ല ഏകോപനവും മികച്ച ഫീല്‍ഡര്‍ക്കു കൂടിയേ തീരൂവെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

നല്ല ഫിറ്റ്‌നസ് വേണം

മികച്ച ഫീല്‍ഡര്‍ക്കു നല്ല ഫിറ്റ്‌നസ് വേണമെന്നതില്‍ സംശയം വേണ്ട.കാരണം അര മണിക്കൂര്‍ കൊണ്ട് മല്‍സരം അവസാനിക്കില്ല. മണിക്കൂറുകളോളം ഫീല്‍ഡിങില്‍ നില്‍ക്കണമെങ്കില്‍ അത്രയും ഫിറ്റ്‌നസ് വേണം. നിങ്ങള്‍ ക്ഷീണിച്ചു നില്‍ക്കുന്ന അവസ്ഥയില്‍പ്പോലും ചിലപ്പോള്‍ ഒരു ക്യാച്ച് വന്നേക്കും. അപ്പോള്‍ ഡൈവ് ചെയ്യേണ്ടി വരികയും സ്ലൈസ് ചെയ്യേണ്ടി വരികയുമെല്ലാം ചെയ്യും. ക്ഷീണിച്ച്, അവശനായി നില്‍ക്കുന്ന ഒരു താരത്തിന് ഇതിനു സാധിക്കില്ല.
ഇത്രയും മികച്ച ഫിറ്റ്‌നസ് ഉണ്ടാക്കിയെടുക്കണമെങ്കില്‍ താരം അത്രയുമധികം പരിശീലനവും നടത്തണം. മണിക്കൂറുകളോളം ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിയുമെന്ന് മനസ്സിലുറപ്പിച്ച് ഒരു താരം ഇറങ്ങിയാല്‍ അയാള്‍ക്കു നല്ലൊരു ഫീല്‍ഡറായി മാറാന്‍ കഴിയും. സമയം നോക്കി കളിക്കുന്നയാള്‍ മികച്ച ഫീല്‍ഡറായി മാറാന്‍ കഴിയില്ല. സമയത്തെ മാറ്റി നിര്‍ത്തി പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കുമാണ് ഒരു താരം മുന്‍തൂക്കം നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ഒരാള്‍ക്കു ന്‌ല ഫീല്‍ഡറാവാന്‍ കഴിയൂവെന്നും കൈഫ് ചൂണ്ടിക്കാട്ടി.

Story first published: Thursday, May 28, 2020, 11:41 [IST]
Other articles published on May 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X