വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് എങ്ങനെ ലോകകപ്പ് ടീമിലെത്തി? പന്ത് വാട്ടര്‍ ബോയ് അല്ല, കോലിയുടെ പോക്ക് ശരിയല്ല- കൈഫ്

കഴിഞ്ഞ ലോകകപ്പിലെ ടീം സെലക്ഷനെയും കൈഫ് വിമര്‍ശിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ വിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരവും അണ്ടര്‍ 19 ടീം ക്യാപ്റ്റനുമായിരുന്ന മുഹമ്മദ് കൈഫ്. ടീമില്‍ കോലി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെ വിമര്‍ശിച്ച കൈഫ് താരങ്ങള്‍ക്കു അദ്ദേഹം വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കോലി കൈകാര്യം ചെയ്യുന്നത് ശരിയായല്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു.

kaif

ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ടീം സെലക്ഷനെയും കൈഫ് വിമര്‍ശിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മല്‍സരപരിചയം കുറഞ്ഞ താരങ്ങളെയാണ് 31കാരനായ കോലി പലപ്പോഴും വലിയ ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കുന്നതെന്നും കൈഫ് പറഞ്ഞു. ടീമിലെ ഒരു താരം ഫോമൗട്ടായാല്‍ അയാളെ പിന്തുണയ്ക്കാണ് ക്യാപ്റ്റനായ കോലി ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ഈ താരത്തിനു ഫോം വീണ്ടെടുക്കാന്‍ സാധിക്കൂയെന്നും കൈഫ് അഭിപ്രായപ്പെട്ടു.

ക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയംക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയം

India- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ലIndia- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല

കഴിഞ്ഞ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ താരം വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലോകകപ്പിനു മുമ്പ് വെറും അഞ്ച് ഏകദിനങ്ങള്‍ കളിച്ച അനുഭവസമ്പത്ത് മാത്രമേ ശങ്കറിന് ഉണ്ടായിരുന്നുള്ളൂ. ലോകകപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രം കളിച്ച താരത്തിനു വലിയ ചലനമുണ്ടാക്കാനായിരുന്നില്ല. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് പുറത്താവുകയായിരുന്നു.

kohli

ടീം സെലക്ഷനില്‍ ഒരുപാട് പരീക്ഷണങ്ങളാണ് കോലി ഇപ്പോള്‍ നടത്തുന്നത്. അദ്ദേഹം അതു ചെയ്യാന്‍ പാടില്ല. ഒരുപാട് കോമ്പിനേഷനുകള്‍ അദ്ദേഹം മാറി മാറി പരീക്ഷിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ വലിയ മല്‍സരപരിചയമില്ലാത്തവരെപ്പോലും കോലി ടീമിലുള്‍പ്പെടുത്തി. ടീം സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധിക്കാനും താരങ്ങള്‍ക്കു പിന്തുണ നല്‍കാനും കോലി ശ്രദ്ധിക്കണം. കുറച്ചു മല്‍സരങ്ങളില്‍ ഏതെങ്കിലുമൊരു താരം ഫോമൗട്ട് ആയാലും അയാളെ കോലി പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്. നല്ല താരങ്ങളെ വളര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ മികച്ചൊരു ടീമിനെ കോലിക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കൈഫ് വിശദമാക്കി.

pant

വിക്കറ്റ് കീപ്പറുടെ കാര്യം തന്നെ നോക്കൂ. പല താങ്ങളെയും ഇന്ത്യ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. സ്ഥിരമൊരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യം. കെഎല്‍ രാഹുലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറാക്കാം. മുഖ്യ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ആവരുതെന്നാണ് തന്റെ അഭിപ്രായം. റിഷഭ് പന്തിനെയാണ് ധോണിക്കു പകരം വിക്കറ്റ് കീപ്പറായി കണ്ടു വച്ചിട്ടുള്ളതെങ്കില്‍ കോലി പന്തിനെ പിന്തുണയ്ക്കണം. പന്ത് ടീമിലെ വാട്ടര്‍ ബോയ് ആയി മാറരുതെന്നും കൈഫ് ചൂണ്ടിക്കാട്ടി.

Story first published: Sunday, May 17, 2020, 15:32 [IST]
Other articles published on May 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X