റൈനയുടെ കോച്ചായി മുഹമ്മദ് കൈഫ് ക്രിക്കറ്റില്‍ സജീവമാകുന്നു
അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് കൈഫ് ഐപിഎല്‍ ക്രിക്കറ്റിലേക്ക്. ഇന്ത്യന്‍താരം സുരേഷ് റൈന ക്യാപ്റ്റനായുള്ള ഗുജറാത്ത് ലയേണ്‍സിന്റെ പരിശീലകനായാണ് കൈഫ് ഐപിഎല്ലില്‍ എത്തുന്നത്. ഏപ്രില്‍ 5 മുതല്‍ തുടങ്ങുന്ന പുതിയ സീസണില്‍ കൈഫ് ഗുജറാത്ത് ലയേണ്‍സിന്റെ സഹപരിശീലകനാകും.
വാര്‍ഷങ്ങളായി ക്രിക്കറ്റ് രംഗത്തുള്ളു കൈഫ് ഗുജറാത്ത് ലയേണ്‍സിന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഇന്റക്‌സ് ടെക്‌നോളജീസ് മേധാവിയും ഗുജറാത്ത് ലയേണ്‍സിന്റെ ഉടമയുമായ കേശവ് ബന്‍സാല്‍ പറഞ്ഞു. കൈഫിന്റെ സാന്നിധ്യം പുതിയ താരങ്ങള്‍ക്ക് പ്രചോദനമാകും. സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കൈഫ് സഹായിക്കുമെന്നും ബന്‍സാല്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് കോച്ച് എന്ന നിലയില്‍ തന്നാലാകുന്നത് ടീമിനുവേണ്ടി ചെയ്യുമെന്ന് കൈഫ് പ്രതികരിച്ചു. മഹത്തായ ഒരു അവസരമായാണ് ഇതിനെ കാണുന്നത്. സുരേഷ് റൈന, രവീന്ദര്‍ ജഡേജ, ബ്രാവോ തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് കരിയറിലെ മികച്ച അനുഭവമായിരിക്കുമെന്നും മധ്യനിര ബാറ്റസ്മാന്‍ കൂടിയായ മുഹമ്മദ് കൈഫ് പറഞ്ഞു.
അതിനിടെ, ഐപിഎല്‍ മുന്‍ താരം മിഥുന്‍ മന്‍ഹാസും അരുണ്‍ കുമാറും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹപരിശീലകരായും ചുമതലയേറ്റു. അമിത് ത്യാഗി ഫിസിയോ തെറാപ്പിസ്റ്റ് ആയും മനോജ് കുമാര്‍ യോഗ പരിശീലകനായും കിങ്‌സ് ഇലവനില്‍ ചേര്‍ന്നിട്ടുണ്ട്. ഫീല്‍ഡിങ് കോച്ചായി നിശാന്ത് താക്കൂര്‍ ടീമിനൊപ്പം തുടരുമെന്നും കിങ്‌സ് ഇലവന്‍ പഞ്ചാബ് അധികൃതര്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications