വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൈഫ് ക്രിക്കറ്റ് കളി മതിയാക്കി; വിടപറയുന്നത് മറക്കാനാവാത്ത ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്

ന്യൂഡല്‍ഹി: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് ആനയിച്ച് ദേശീയ ടീമിലെത്തി നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മുഹമ്മദ് കൈഫ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റില്‍ കളിക്കാരന്റെ റോളില്‍ താന്‍ ഇനിയുണ്ടാവില്ലെന്ന് 37 കരാരനായ കൈഫ് അറിയിച്ചു.

Mohammad Kaif

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായാണ് കൈഫിനെ വിലയിരുത്തുന്നത്. ഫീല്‍ഡിങില്‍ ഇന്ത്യയുടെ 'ജോഡി റോഡ്‌സായിരുന്നു' കൈഫ്. 12 വര്‍ഷം മുന്‍പാണ് കൈഫ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

ഫീല്‍ഡിങില്‍ മാത്രമല്ല നിര്‍ണായക ഇന്നിങ്‌സിലൂടെ പല ഘട്ടങ്ങളിലും ഇന്ത്യയുടെ അഭിമാന താരമാവാനും കൈഫിന് കഴിഞ്ഞിട്ടുണ്ട്. 2002ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ മുത്തമിടുമ്പോള്‍ മികച്ച ഇന്നിങ്‌സുകളിലൂടെ കൈഫ് ഇന്ത്യയുടെ ഹീറോയായിരുന്നു. ചരിത്രപരമായ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ പുറത്താവാതെ 87 റണ്‍സ് നേടി കൈഫ് ഇന്ത്യയുടെ വിജയ നായകനാവുകയും ചെയ്തിരുന്നു.

2000ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലൂടെയാണ് കൈഫ് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയത്. 13 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 624 റണ്‍സ് താരം നേടിയിട്ടുണ്ട്. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ദേശീയ ടീമിനു വേണ്ടിയുള്ള കൈഫ് അവസാനമായി ടെസ്റ്റില്‍ കളിച്ചത്.

2002ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഏകദിന ക്രിക്കറ്റില്‍ കൈഫിന്റെ അരങ്ങേറ്റം. 125 ഏകദിനങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 2753 റണ്‍സ് താരം നേടിയിട്ടുണ്ട്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് അവസാനമായി ഏകദിനത്തിലും ദേശീയ ടീമിനു വേണ്ടിയും കൈഫ് കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണ്‍ വരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായിരുന്നു കൈഫ്. ഐപിഎല്ലില്‍, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Story first published: Friday, July 13, 2018, 17:53 [IST]
Other articles published on Jul 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X