വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൈമടക്കി എറിഞ്ഞ ബൗളിങ്ങിന് സസ്‌പെന്‍ഷന്‍; ഐസിസിയെ ചോദ്യം ചെയ്ത ഹഫീസിന് നോട്ടീസ്

ലാഹോര്‍: സംശയകരമായ ബൗളിങ് ആക്ഷന്‍ പല ക്രിക്കറ്റ് താരങ്ങളെയും കുടുക്കിയിട്ടുണ്ട്. അത്തരം ഒരാളാണ് പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. എന്നാല്‍ ഇത്തരം മാങ്ങയേറുകാരെ കണ്ടെത്താനുള്ള ഐസിസിയുടെ നടപടിക്രമങ്ങളെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ഈയിടെ രംഗത്ത് വന്നത്. ഇതോടെ ഐസിസി നിയമങ്ങളെ ചോദ്യം ചെയ്ത മുഹമ്മദ് ഹഫീസില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസ് അയച്ചു.

ശ്രീലങ്കയില്‍ നടന്ന പര്യടനത്തിനിടെ സംശയകരമായ ആക്ഷന്റെ പേരില്‍ ഹഫീസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കരിയറില്‍ മൂന്നാം തവണയാണ് ഇതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേടുന്നത്. എന്നാല്‍ ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച് ഐസിസി നടപടിക്രമങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ വേണമെന്നും നിലവിലെ രീതികളില്‍ സംശയമുണ്ടെന്നുമായിരുന്നു താരത്തിന്റെ അഭിപ്രായം. ചില ശക്തമായ ബോര്‍ഡുകളുടെ സ്വാധീനം തനിക്കെതിരെയുള്ള നടപടിയ്ക്ക് പിന്നിലുണ്ടെന്നാണ് ഹഫീസ് ആരോപിച്ചത്.

mohammad

കൃത്യമായ നിയമങ്ങള്‍ നടപ്പാക്കി ബൗളറെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സസ്‌പെഷനിലായ പാക് താരം ആവശ്യപ്പെട്ടു. 15 ഡിഗ്രിയ്ക്ക് തൊട്ടുമുകളിലാണ് തന്റെ ആക്ഷനെന്ന് പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലും ഹഫീസ് സംശയം രേഖപ്പെടുത്തി. സാധാരണ കണ്ണ് കൊണ്ട് എങ്ങിനെയാണ് അമ്പയര്‍മാര്‍ ഇത്രയും ചെറിയ വളവ് കണ്ടെത്തുന്നത്. നിലവിലെ രീതികളില്‍ എനിക്ക് സംശയമുണ്ട്. 35 ഡിഗ്രി വരെ വളഞ്ഞിട്ട് കാണാത്ത അമ്പയര്‍മാരും, മാച്ച് റഫറിമാരും 16 ഡിഗ്രിയില്‍ എറിയുന്ന എന്നെ മാത്രം കാണുന്നത് എങ്ങിനെയാണ്, താരം ചോദിക്കുന്നു.

എന്തായാലും ഐസിസി നിയമങ്ങളെ ചോദ്യം ചെയ്തതിന്റെ കാരണം 14 ദിവസത്തിനുള്ളില്‍ വിശദീകരിക്കാനാണ് പാക് ബോര്‍ഡിന്റെ ഉത്തരവ്. 2005, 2014 വര്‍ഷങ്ങളിലും മുഹമ്മദ് ഹഫീസിന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍ പെട്ടിരുന്നു. ഇതിന് ശേഷം ആക്ഷന്‍ ശരിപ്പെടുത്തിയാണ് താരം തിരികെ ടീമിലെത്തിയത്.

Story first published: Saturday, May 19, 2018, 8:22 [IST]
Other articles published on May 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X