വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ക്യാപ്റ്റന്‍സ്, പക്ഷെ ഐസിസി കിരീടം ഒന്നുപോലുമില്ല!- ഇന്ത്യയുടെ രണ്ടു പേരുണ്ട്

കോലിയും വില്ല്യംസണും ലിസ്റ്റില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ടീമിനെ നയിക്കുകയെന്നത് ക്യാപ്റ്റനായെത്തുന്ന ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. പക്ഷെ ചുരുക്കം ചിലര്‍ക്കു മാത്രമേ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മാറ്റാന്‍ കഴിയാറുള്ളൂ. അക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോളം നേട്ടങ്ങള്‍ കൊയ്ത മറ്റൊരു ക്യാപ്റ്റന്‍ ലോക ക്രിക്കറ്റില്‍ ഇല്ലെന്നു കാണാം. ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്.

അതേസമയം, ക്യാപ്റ്റന്‍സിയില്‍ ഒരുപാട് വലിയ നേട്ടങ്ങള്‍ കൊയ്തിട്ടും ഒരിക്കല്‍പ്പോലും ഐസിസി ട്രോഫി സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചില ക്യാപ്റ്റന്‍മാരെയും നമുക്കു കാണാം. അത്തരത്തിലുള്ള ചില നിര്‍ഭാഗ്യവാന്‍മാരായ നായകന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

 മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഇന്ത്യ)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഇന്ത്യ)

ഇന്ത്യയെ മൂന്ന് ഏകദിന ലോകകപ്പുകളില്‍ നയിച്ചിട്ടുള്ള ഒരേയൊരു ക്യാപ്റ്റനാണ് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. 1996ലെ ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലേക്കു നയിക്കാനായതാണ് ഐസിസി ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
രണ്ടു ഫോര്‍മാറ്റുകളിലുമായി അസ്ഹറിനു കീഴില്‍ ഇന്ത്യയിറങ്ങിയത് 221 മല്‍സരങ്ങളിലാണ്. 174 ഏകദിനങ്ങളില്‍ 90ഉം 47 ടെസ്റ്റുകളില്‍ 14ലും വിജയങ്ങള്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ നേടി. എംഎസ് ധോണിക്കു ശേഷം ടെസ്റ്റ്, ഏകദിനം എന്നിവയില്‍ മികച്ച ശരാശരിയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് അസ്ഹര്‍. ദേശീയ ടീമിനു വേണ്ടി ആദ്യത്തെയും അവസാനത്തെയും ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചിട്ടുണ്ട്.

 ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക)

ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് മുന്‍ ഓപ്പണര്‍ കൂടിയായ ഗ്രേയം സ്മിത്തിന്റെ സ്ഥാനം. 2003 മുതല്‍ 14 വരെയാണ് അദ്ദേഹം ദേശീയ ടീമിനെ നയിച്ചത്. വിവിധ ഫോര്‍മാറ്റുകളിലമായി 286 മല്‍സരങ്ങളില്‍ ടീമിനു വിജയം നേടിക്കൊടുക്കാനും സ്മിത്തിനു സാധിച്ചു.
ഏകദിനത്തിലും (149) ടെസ്റ്റിലും (108) ഏറ്റവുമധികം മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് സ്മിത്ത്. ടെസ്റ്റില്‍ 53 ജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള നായകനും അദ്ദേഹമാണ്. പക്ഷെ ഉജ്ജ്വലമായ കരിയറില്‍ ഒരു ഐസിസി ട്രോഫി പോലും സ്മിത്തിനെ തേടിയെത്തിയിട്ടില്ല.

 മഹേല ജയവര്‍ധനെ (ശ്രീലങ്ക)

മഹേല ജയവര്‍ധനെ (ശ്രീലങ്ക)

ശ്രീലങ്കയുടെ ഇതിഹാസ ബാറ്റ്‌സ്മാനും മികച്ച ക്യാപ്റ്റനുമായിരുന്നു മുന്‍ താരം മഹേല ജയവര്‍ധനെ. 2007ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ലങ്കയെ റണ്ണറപ്പാക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവം വലിയ നേട്ടം. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയോടു ലങ്ക പരാജയപ്പെടുകയായിരുന്നു.
2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടു ലങ്ക പൊരുതിവീണപ്പോള്‍ ജയവര്‍ധനെ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. അന്നു ടീമിനെ നയിച്ചത് വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയായിരുന്നു. 126 ഏകദിനങ്ങളാണ് ജയവര്‍ധനെയ്ക്കു കീഴില്‍ ലങ്ക കളിച്ചിട്ടുള്ളത്. ഇവയില്‍ 68 കളികളില്‍ ടീമിനെ അദ്ദേഹം വിജയിപ്പിച്ചു. 38 ടെസ്റ്റുകളില്‍ 18 വിജയങ്ങളും ജയവര്‍ധനെയ്ക്കു കീഴില്‍ ലങ്ക ജയിച്ചുകയറി.

 കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് നിലവിലെ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിനും കരിയറില്‍ ഇതുവരെ ഒരു ഐസിസി കിരീടം സ്വന്തമാക്കാനായിട്ടില്ല. 2019ല്‍ ഏകദിന ലോകകപ്പ് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് വില്ല്യംസണിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയത്.
ഫൈനലില്‍ ഇംഗ്ലണ്ടിനോടു സൂപ്പര്‍ ഓവറില്‍ കിവീസ് തോല്‍ക്കുകയായിരുന്നു. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും കളി ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.
2012ലാണ് വില്ല്യംസണ്‍ ന്യൂസിലാന്‍ഡിന്റെ നായകസ്ഥാനത്തേക്കു വന്നത്. 77 ഏകദിനങ്ങളില്‍ നിന്നും 41ഉം 35 ടെസ്റ്റുകളില്‍ നിന്നും 21ഉം വിജയങ്ങള്‍ അദ്ദേഹത്തിനു കീഴില്‍ ടീം നേടിയിട്ടുണ്ട്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നമുക്ക് ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഐസിസി ട്രോഫി സ്വന്തമാക്കാന്‍ അദ്ദേഹത്തിനു മുന്നില്‍ ഇനിയും ഒരുപാട് അവസരങ്ങളുണ്ടെന്നു കാണാന്‍ കഴിയും.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയ റെക്കോര്‍ഡുള്ള ടെസ്റ്റ് ക്യാപ്റ്റനാണ് കോലി. അദ്ദേഹത്തിനു കീഴില്‍ ഒരു തവണ കൈയെത്തുംദൂരത്ത് ഇന്ത്യക്കു ഐസിസി ട്രോഫി നഷ്ടമായിയുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യക്കു ഫൈനില്‍ പാകിസ്താനു മുന്നില്‍ കാലിടറിയത്.
2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും കോലിയുടെ ഇന്ത്യ കീഴടങ്ങിയിരുന്നു. അധികം വൈകാതെ തന്നെ ഐസിസി കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അദ്ദേഹം അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Story first published: Monday, May 17, 2021, 11:32 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X