For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ ബൗളര്‍മാരുടെ പ്രായം പേപ്പറില്‍ 17,18, ശരിക്കും 27-28: മുഹമ്മദ് ആസിഫ്

കറാച്ചി: പാകിസ്താന്‍ താരങ്ങളുടെ വയസില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് ആരോപണവുമായി മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആസിഫ്. അവര്‍ക്ക് ദീര്‍ഘസമയം പന്തെറിയാന്‍ സാധിക്കുന്നില്ലെന്നും മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലുമായി യുട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തില്‍ ആസിഫ് അഭിപ്രായപ്പെട്ടു.

'നിലവിലെ പാകിസ്താന്‍ ടീമിലെ ബൗളര്‍മാരെല്ലാം പ്രായമായവരാണ്. പേപ്പറില്‍ 17-18 മാത്രമാണ് പ്രായം. ശരിക്കും 27-28 ആണ് പ്രായം. 20-25 ഓവര്‍ എറിയാനുള്ള കായിക ക്ഷമത അവര്‍ക്കില്ല. ദീര്‍ഘസമയം പന്തെറിയേണ്ട മത്സരത്തില്‍ ശരീരം എങ്ങനെ വളക്കണമെന്നും എങ്ങനെ ശരീര ഘടന നിലനിര്‍ത്തണമെന്നും അവര്‍ക്ക് അറിയില്ല. 5-6 ഓവര്‍ സ്‌പെല്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ നേരെ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് അവര്‍ക്കുള്ളത്'-മുഹമ്മദ് ആസിഫ് പറഞ്ഞു.

mohammadasif

നിലവില്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ പന്തെറിയാന്‍ അറിയില്ലെന്നും ആസിഫ് പറഞ്ഞു. 'ഈ കുട്ടികള്‍ക്ക് ക്രിക്കറ്റ് അറിവില്ല. ബാറ്റ്‌സ്മാനെ എങ്ങനെ ഫ്രണ്ട് ഫൂട്ടില്‍ നിര്‍ത്താം,എങ്ങനെ സിംഗിള്‍ വഴങ്ങാതിരിക്കാം,എങ്ങനെ വിക്കറ്റില്‍ പന്തെറിയാം ഇതൊന്നും അറിയില്ല. ഇപ്പോഴത്തെ താരങ്ങള്‍ സ്റ്റംപില്‍ എറിഞ്ഞാല്‍ ലെഗ്‌സൈഡിലേക്കാണ് പന്ത് പോകുന്നത്. അവര്‍ക്ക് പന്തില്‍ നിയന്ത്രണമില്ല. അഞ്ച്-ആറ് വര്‍ഷം മുമ്പുവരെ പാക് ഫാസ്റ്റ് ബൗളര്‍മാര്‍ ഒരു മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയിരുന്നു. പിച്ചിന്റെ ഘടനക്കനുസരിച്ച് പന്തെറിയുന്നവരായിരുന്നു അന്ന് ഉണ്ടായിരുന്നത്'-ആസിഫ് പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്റെ പരാജയത്തെ ചൂണ്ടിക്കാട്ടിയാണ് ആസിഫിന്റെ അഭിപ്രായ പ്രകടനം. ഷഹിന്‍ ഷാ അഫ്രീദി (20 വയസ്),നസീം ഷാ (17 വയസ്) എന്നിവരാണ് പാകിസ്താന്‍ ടീമിലെ നിലവിലെ പ്രായം കുറഞ്ഞ താരങ്ങള്‍. മുഹമ്മബ് അബ്ബാസ് (30),ഫഹീം അഷറഫ് (26) എന്നിവരാണ് മറ്റ് പ്രധാന ബൗളര്‍മാര്‍.

ഒത്തുകളി കേസില്‍ അകപ്പെട്ട് ശിക്ഷ നേരിട്ട ആസിഫ് നേരത്തെ തിരിച്ചുവരവിന് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. മുഹമ്മദ് അമീറിന് തിരിച്ചുവരാന്‍ അവസരം നല്‍കിയിട്ടും തനിക്ക് അവസരം നല്‍കാത്തത് മനപൂര്‍വമാണെന്നും ആസിഫ് ആരോപിച്ചിരുന്നു. 38കാരനായ ആസിഫ് പാകിസ്താന് വേണ്ടി 23 ടെസ്റ്റില്‍ നിന്ന് 106 വിക്കറ്റും 38 ഏകദിനത്തില്‍ നിന്ന് 46 വിക്കറ്റും 11 ടി20യില്‍ നിന്ന് 13 വിക്കറ്റും നേടിയിട്ടുണ്ട്. 8 ഐപിഎല്ലില്‍ നിന്ന് 8 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്.

Story first published: Sunday, January 3, 2021, 10:52 [IST]
Other articles published on Jan 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+