For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രാഷ്ട്രീയം മാറ്റി നിര്‍ത്തൂ', പിഎസ്എല്ലില്‍ രോഹിതും കോലിയും കളിക്കണം: മുഹമ്മദ് അമീര്‍

കറാച്ചി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ശക്തമായി നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ യാതൊരു വിധ കായിക മത്സരങ്ങളും കളിക്കുന്നില്ല. ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് വീറും വാശിയും ഏറെയാണെങ്കിലും അത് കാണണമെങ്കില്‍ ഐസിസി ടൂര്‍ണമെന്റുവരെ കാത്തിരിക്കണം. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലില്‍ പാകിസ്താന്‍ താരങ്ങള്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ട്.

പാകിസ്താനിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങളെയും പങ്കെടുക്കില്ല. ഇരു രാജ്യങ്ങളിലും തമ്മിലുള്ള അഭിപ്രായ ഭിന്നത കായിക ഇനത്തിലേക്ക് വ്യാപിക്കുന്നതില്‍ തന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പാകിസ്താന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് അമീര്‍. വിരാട് കോലിയും രോഹിത് ശര്‍മയും പിഎസ്എല്ലില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അമീര്‍ പറഞ്ഞു.

mohammadamirandkohlirohit

'എപ്പോഴും ഞങ്ങള്‍ പറയുന്നത് ക്രിക്കറ്റിലോ മറ്റ് ഏത് ഇനത്തിലോ ആകട്ടെ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തണമെന്നാണ്. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിയുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെതിരേ പന്തെറിയുന്നതിനെ മഹത്തായ കാര്യമായാണ് കരുതുന്നത്. ഐപിഎല്‍ ആയാലും പിഎസ്എല്‍ ആയാലും താരങ്ങള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്. ഇത്തരത്തിലുള്ള മത്സരങ്ങള്‍ കളിക്കുന്നത് താരങ്ങള്‍ക്കും ക്രിക്കറ്റിനും വളരാന്‍ സഹായിക്കും'-മുഹമ്മദ് അമീര്‍ പറഞ്ഞു.

ഐപിഎല്ലിനെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ പിഎസ്എല്‍ അത്ര ജനപ്രിയമല്ല. ഐപിഎല്ലിന് കിട്ടുന്ന പിന്തുണയുടെ നാലില്‍ ഒന്ന് മാത്രമെ പിഎസ്എല്ലിനുള്ളു. ഐപിഎല്ലില്‍ ഒരു സീസണില്‍ 10 കോടിയിലധികം വാങ്ങുന്ന താരങ്ങള്‍ നിരവധിയാണ്. അതേ സമയം പിഎസ്എല്ലില്‍ 2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം. സമ്മാനത്തുകയിലും വരുമാനത്തിലും വലിയ വ്യത്യാസമാണുള്ളത്. ഇത്തവണ കാണികളെ പങ്കെടുപ്പിക്കാതെ കോവിഡിനിടെ ഐപിഎല്‍ സംഘടിപ്പിച്ചും 4000 കോടി രൂപയാണ് ബിസിസിഐക്ക് വരുമാനം ലഭിച്ചത്.

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ പാകിസ്താന്‍ താരങ്ങളെയും ഐപിഎല്ലില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ മുംബൈ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരുടെ പാക് ബന്ധം വ്യക്തമായതോടെയാണ് ഇവരെ നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. സൊഹൈല്‍ തന്‍വീര്‍,കമ്രാന്‍ അക്മല്‍,ഷുഹൈബ് അക്തര്‍ തുടങ്ങിയ പല പ്രമുഖ പാകിസ്താന്‍ താരങ്ങളും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടുത്തൊന്നും ഇന്ത്യ പാകിസ്താന്‍ പോരാട്ടം കാണുക സാധ്യമല്ല. അടുത്ത വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുക്കും. ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്.

Story first published: Thursday, November 26, 2020, 12:12 [IST]
Other articles published on Nov 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+