For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഉള്ളില്‍ കരയുകയായിരുന്നു' ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് കാരണം വെളിപ്പെടുത്തി മുഹമ്മദ് അമീര്‍

കറാച്ചി: പാകിസ്താന്റെ വിവാദ പേസ് ബൗളര്‍മാരിലൊരാളാണ് മുഹമ്മദ് അമീര്‍. ഷുഹൈബ് അക്തറിനും മുഹമ്മദ് സമിക്കും ശേഷം വേഗത്തിലും കൃത്യതയിലും മികവുകാട്ടി പാകിസ്താന് പ്രതീക്ഷ നല്‍കിയ അമീര്‍ ഒത്തുകളി വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. അഞ്ച് വര്‍ഷത്തെ ശിക്ഷാകാലാവധിക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ അമീര്‍ കഴിഞ്ഞ വര്‍ഷം തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ടെസ്റ്റില്‍ നിന്ന് വിരമിച്ചതെന്ന് അമീര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 'മൂന്ന് ഫോര്‍മാറ്റിലും ഞാന്‍ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ എന്റെ ശരീരം അതിന് സമ്മതിക്കില്ല. അമീറിന് വേഗമില്ല, താളവും കൃത്യതയുമില്ല എന്ന് ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പറയുന്ന കേട്ടപ്പോള്‍ ശരീരം തകര്‍ന്നുപോകുന്ന പോലെ തോന്നിയിരുന്നു. എന്നാല്‍ അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.

അമീര്‍ യന്ത്രമല്ല മനുഷ്യനാണെന്ന്. പന്തിന്റെ വേഗവും സ്വിങും താളവുമെല്ലാം പിഴക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഒരു കാരണമുണ്ടെന്നുകൂടി ചിന്തിക്കണം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ മടങ്ങിയത്. തിരിച്ചെത്തിയ രണ്ട് വര്‍ഷത്തിനുള്ളില്‍ എന്റെ കരിയര്‍ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല'-അമീര്‍ പറഞ്ഞു. ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് വലിയ തിരിച്ചടിയായി. ഇതോടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് എന്റെ ക്രിക്കറ്റിനെ എങ്ങനെ നല്ല രീതിക്ക് മുന്നോട്ടുകൊണ്ടുപോകാമെന്ന് ചിന്തിച്ചു. കളിക്കുക എന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒന്നാമത് നില്‍ക്കുകയെന്നതാണ് പ്രധാനം. എനിക്ക് 140ന് മുകളില്‍ പന്തെറിയാന്‍ സാധിക്കുമെന്ന് അറിയാം.

mohammadamir

പക്ഷേ എനിക്കത് ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ബൗളിങ്ങില്‍ മറ്റ് ചിലത് കണ്ടെത്തേണ്ടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു. മത്സരത്തിന്റെ തലേന്ന് രാത്രിയും പുലര്‍ച്ചെയും മൂന്ന് വേദനസംഹാരികള്‍ വീതമാണ് കഴിച്ചത്. ആദ്യ പന്ത് എറിഞ്ഞപ്പോള്‍ തന്നെ ഉള്ളില്‍ വേദനകൊണ്ട് പുളയുകയായിരുന്നു. മറ്റുള്ളവര്‍ക്ക് എന്റെ കരച്ചില്‍ കാണുവാന്‍ സാധിച്ചില്ലെങ്കിലും ഉള്ളില്‍ ഞാന്‍ കരയുകയായിരുന്നു. ലോകകപ്പിനിടെ ഞാന്‍ പരിശീലകനായ മിക്കി ആര്‍തറോട് പറഞ്ഞു ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന്. കാരണം എനിക്ക് കായികക്ഷമത വീണ്ടെടുക്കാന്‍ വിശ്രമം അനിവാര്യമായിരുന്നു-അമീര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 48 ടി20യില്‍ നിന്ന് 59 വിക്കറ്റും അമീറിന്റെ പേരിലുണ്ട്. ആഗസ്റ്റില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ അമീറിനെയും പാകിസ്താന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലാണ് അമീറുള്ളത്.

Story first published: Thursday, July 23, 2020, 16:21 [IST]
Other articles published on Jul 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+