Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് കോഴ: പാക് താരം ആമിറിന്റെ വിലക്ക് നീക്കി

ദുബായ്: കോഴ വാങ്ങി കളിച്ചു എന്ന് സമ്മതിച്ച മുഹമ്മദ് ആമിറിന്റെ വിലക്ക് ഐ സി സി പിന്‍വലിച്ചു. അന്വേഷണ സംഘവുമായി സഹകരിച്ചതാണ് ആമിറിന് ക്ലീന്‍ചിറ്റ് നല്‍കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ പ്രേരിപ്പിച്ചത്. പാകിസ്താന്റെ ന്യൂ ജനറേഷന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ എന്ന് പേരുകേട്ടിരുന്ന കളിക്കുന്ന കാലത്ത് മുഹമ്മദ് ആമിര്‍.

ഈ വര്‍ഷം സെപ്റ്റംബര്‍ 22 ന് ആമിറിന്റെ 5 വര്‍ഷത്തെ വിലക്ക് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ആമിറിന് പ്രാദേശിക മത്സരങ്ങള്‍ ഇപ്പോള്‍ത്തന്നെ കളിച്ചുതുടങ്ങാം എന്നാണ് ഐ സി സി പറയുന്നത്. 2010 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒത്തുകളിച്ചതിനാണ് മുഹമ്മദ് ആമിര്‍, സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ് എന്നിവരെ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്.

ഐ പി എല്‍ കോഴക്കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായ സാഹചര്യത്തില്‍ മലയാളി താരം ശ്രീശാന്തിന്റെ വിലക്കും നീക്കപ്പെട്ടേക്കും എന്ന് പ്രതീക്ഷയുണ്ട്. കോഴക്കേസില്‍ വിലക്ക് കിട്ടിയ പ്രമുഖരെ കാണൂ

ആമിര്‍ ദ ബെസ്റ്റ്

ആമിര്‍ ദ ബെസ്റ്റ്

പാകിസ്താന്റെ പേരുകേട്ട ബൗളിംഗ് ആക്രമണത്തെ പതിനെട്ടാം വയസ്സില്‍ ഓപ്പണ്‍ ചെയ്ത കളിക്കാരനാണ് മുഹമ്മദ് ആമിര്‍. മികച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍. പക്ഷേ ലോര്‍ഡ്‌സില്‍ ആമിര്‍ ചെയ്ത നോബോളിന് പിന്നില്‍ കോഴയാണെന്നത് പകല്‍ പോലെ വ്യക്തമായിരുന്നു.

ശ്രീശാന്തിനെ വിലക്കിയത് ബിസിസിഐ

ശ്രീശാന്തിനെ വിലക്കിയത് ബിസിസിഐ

ബി സി സി ഐ നിയോഗിച്ച കമ്മീഷനാണ് ഐ പി എല്‍ കോഴക്കേസ് അന്വേഷിച്ച ശേഷം ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്. ഈ കമ്മീഷനെ സുപ്രീം കോടതി തന്നെ തള്ളിപ്പറഞ്ഞെങ്കിലും ശ്രീശാന്തിന്‍രെ വിലക്ക് തുടരുകയാണ്.

അസ്ഹറുദ്ദീന്‍

അസ്ഹറുദ്ദീന്‍

ഇന്ത്യന്‍ ക്രിക്കറ്റിന് കോഴ എന്ന വാക്ക് പരിചയപ്പെടുത്തിയവരില്‍ മുമ്പനാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ആജീവനാന്ത വിലക്കാണ് അസ്ഹറിന് കിട്ടിയത്.

ജഡേജയ്ക്ക് 5 വര്‍ഷം

ജഡേജയ്ക്ക് 5 വര്‍ഷം

അസ്ഹറിന്റെ ഡെപ്യൂട്ടിയായിരുന്ന അജയ് ജഡേജയ്ക്ക് കിട്ടി 5 വര്‍ഷത്തെ വിലക്ക്. വിലക്കിന് ശേഷം ജഡേജ ഹരിയാനയ്ക്ക് വേണ്ടി കളിച്ച് തിരിച്ചുവന്നെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

ഹാന്‍സി ക്രോണ്യേ

ഹാന്‍സി ക്രോണ്യേ

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു ഹാന്‍സി ക്രോണ്യേ. പക്ഷേ കോഴക്കളിയില്‍ പെട്ടു. ആജീവനാന്ത വിലക്ക് കിട്ടിയ ക്രോണ്യേ ഒരു വിമാനാപകടത്തില്‍ പിന്നീട് കൊല്ലപ്പെട്ടു.

സലിം മാലിക്

സലിം മാലിക്

കോഴക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ ക്രിക്കറ്റ് താരം പാകിസ്താന്റെ സലിം മാലിക്കാണ്. മാലിക്കിനെ ആജീവനാന്തം വിലക്കി.

ഹെര്‍ഷലെ ഗിബ്‌സ്

ഹെര്‍ഷലെ ഗിബ്‌സ്

ഒത്തുകളിക്കാരെ പറ്റിച്ച ചരിത്രമുള്ള ഗിബ്‌സിന് കിട്ടിയത് 6 മാസത്തെ വിലക്ക്. നേരത്തെ ഔട്ടാകാം എന്ന് പറഞ്ഞുറപ്പിച്ച് ക്രീസിലെത്തിയ ഗിബ്‌സ് ഇന്ത്യയ്‌ക്കെതിരെ അടിച്ചത് 53 പന്തില്‍ 73 റണ്‍സ് !

മര്‍ലോണ്‍ സാമുവല്‍സ്

മര്‍ലോണ്‍ സാമുവല്‍സ്

ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 2 വര്‍ഷത്തെ വിലക്ക് കിട്ടിയ സാമുവല്‍സാണ് ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വൈസ് ക്യാപ്റ്റന്‍

ഒത്തുകളിയുടെ കേന്ദ്രം പാകിസ്താന്‍

ഒത്തുകളിയുടെ കേന്ദ്രം പാകിസ്താന്‍

കോഴക്കളിയില്‍ ശിക്ഷിക്കപ്പെട്ട സലിം മാലിക്, അതാ ഉര്‍ റഹ്മാന്‍, മുഹമ്മദ് ആമിര്‍, മുഹമ്മദ് യൂസഫ്. സല്‍മാന്‍ ഭട്ട്, ഡാനിഷ് കനേരിയ എന്നിവരൊക്കെയും പാകിസ്താന്റെ കളിക്കാരാണ്. കോഴക്കളിയില്‍ ഏറ്റവും പ്രാതിനിധ്യമുള്ള രാജ്യവും പാകിസ്താന്‍ തന്നെ.

Story first published: Friday, January 30, 2015, 9:45 [IST]
Other articles published on Jan 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+