Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് റാങ്കിങ്: പാകിസ്താന്‍ പേസര്‍ മുഹമ്മദ് അബ്ബാസ് മൂന്നാം റാങ്കിങില്‍, താരത്തിന്റേത് മുന്നേറ്റം

ദുബായ്: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങില്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് അബ്ബാസിന് വന്‍ മുന്നേറ്റം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹീറോയായ അബ്ബാസ് പുതിയ റാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്കാണ് മുന്നേറ്റം നടത്തിയത്. 18 സ്ഥാനങ്ങള്‍ കയറിയാണ് അബ്ബാസ് ഐസിസി ബൗളിങ് റാങ്കിങില്‍ 829 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തിയത്.

mohammadabbas

28 കാരനായ അബ്ബാസിന്റെ മുന്നേറ്റത്തില്‍ തിരിച്ചടിയേറ്റവരില്‍ ദക്ഷിണാഫ്രിക്കയുടെ വെര്‍ണോണ്‍ ഫിലാന്‍ഡറും ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ഉള്‍പ്പെടും. ഫിലാന്‍ഡര്‍ റാങ്കിങില്‍ നാലിലേക്കും ജഡേജ അഞ്ചാം സ്ഥാനത്തേക്കും ഇറങ്ങി. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് (899 പോയിന്റ്) നിലവില്‍ ബൗളര്‍മാരുടെ റാങ്കിങില്‍ തലപ്പത്ത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാണ്ടയാണ് (882 പോയിന്റ്) രണ്ടാമത്.

Story first published: Sunday, October 21, 2018, 14:01 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+