Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റു ബൗളര്‍മാര്‍ ഇംഗ്ലണ്ടില്‍ നന്നായി അടിവാങ്ങി; ഒടുവില്‍ പാക് ലോകകപ്പ് ടീമില്‍ ആമിറും

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മോശം പ്രകടനം നടത്തിയത് നേട്ടമാക്കി പേസര്‍ മുഹമ്മദ് ആമിര്‍. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതിരുന്ന ആമിറിനെ ഒടുവില്‍ സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചു. സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ആമിറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍, ബൗളര്‍മാരുടെ നിരാശാജനകമായ പ്രകടനം ആമിറിന് തുണയാവുകയായിരുന്നു.

mohammadamir

ആമിറിന് ചിക്കന്‍ പോക്‌സ് പിടിപെട്ടതായി സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ ഇടംനേടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടീമില്‍ ഇടംപിടിച്ചെങ്കിലും ലോകകപ്പിന് മുന്‍പ് താരം ശാരീരികക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്. അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു കളിക്കാരനെ ഉല്‍പ്പെടുത്താനാണ് ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖിന്റെ തീരുമാനം.

ഇംഗ്ലണ്ടില്‍ ഒരു ടി20 മത്സരത്തിലും രണ്ട് ഏകദിനത്തിലും പാക് ബൗളര്‍മാര്‍ യഥേഷ്ടം റണ്ണുകള്‍ വിട്ടുനല്‍കിയിരുന്നു. കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ടീമിന് ജയിക്കാനാത്ത സ്ഥിതി ആയതോടെ ലോകകപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് പരിചയസമ്പന്നനായ ആമിറിനെ തിരിച്ചുവിളിക്കാന്‍ ഇടയാക്കിയത്. ആമിറും ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും അത്ര രസത്തിലല്ലെങ്കിലും ടീമിന്റെ വിജയസാധ്യത മുന്നില്‍ കണ്ടാണ് ആമിറിന് ഇടംനല്‍കാനുള്ള തീരുമാനമുണ്ടായത്.

ആമിറിനൊപ്പം ആസിഫ് അലിയും ടീമിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ അര്‍ധശതകം നേടിയതാണ് താരത്തിന് തുണയായത്. രണ്ട് കളിക്കാര്‍ ടീമിലെത്തുമ്പോള്‍ ഫഹീം അഷ്‌റഫ്, ആബിദ് അലി എന്നിവര്‍ ടീമിന് പുറത്താകും. മെയ് 23ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. മെയ് 31ന് വെസ്റ്റിന്‍ഡീസിനെതിരായാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം.

Story first published: Friday, May 17, 2019, 9:36 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+