ക്യാപ്റ്റന്‍സി പാളി; കോലിക്കെതിരെ കമന്റേറ്റര്‍മാര്‍ ഒറ്റക്കെട്ട്!
മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതിക്കൊണ്ടിരിക്കുകയാണ്. കളി തോല്‍ക്കുമോ ജയിക്കുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാനേ പറ്റില്ല. പക്ഷേ ക്യാപ്റ്റന്‍ കോലിയുടെ തന്ത്രം പിഴച്ചു എന്ന കാര്യത്തില്‍ മുന്‍ കളിക്കാര്‍ കൂടിയായ കമന്റേറ്റര്‍മാര്‍ക്ക് അഭിപ്രായം. കമന്ററി ബോക്‌സിലുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ദക്ഷിണാഫ്രിക്കയുടെ കെപ്ലര്‍ വെസല്‍സ് എന്നിവരാണ് കോലിക്കെതിരെ തിരിഞ്ഞത്.
രണ്ടാം ദിവസം കളി തുടങ്ങിയപ്പോള്‍ സ്‌ട്രൈക്ക് ബൗളര്‍മാരായ ആര്‍ അശ്വിനെയും ജഡേജയെയും ഉപയോഗിച്ചില്ല എന്നാണ് കോലിക്കെതിരായ ചാര്‍ജ്ജ്. തലേ ദിവസം ദക്ഷിണാഫ്രിക്കയെ ശരിക്കും വെള്ളം കുടിപ്പിച്ച അശ്വിനും ജഡേജയും കളിയുടെ ആദ്യ മണിക്കൂറില്‍ പന്തെറിയാന്‍ എത്തിയതേ ഇല്ല. പകരം അമിത് മിശ്രയും ഉമേഷ് യാദവുമാണ് പന്തെടുത്തത്. ഇത് ഇന്ത്യയെ പിന്നോടടിപ്പിച്ചു.

മിശ്രയാണോ തുടങ്ങേണ്ടത്
ലെഗ് സ്പിന്നര്‍ അമിത് മിശ്രയാണ് രണ്ടാം ദിവസം ഒന്നാമത്തെ ഓവര്‍ എറിഞ്ഞത്. രണ്ടാമത്തെ ഓവര്‍ ഉമേഷ് യാദവും. രണ്ടുപേര്‍ക്കും ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്ന് മാത്രമല്ല എല്‍ഗറും ആംലയും നന്നായി സെറ്റ് ചെയ്ത് കളിക്കുകയും ചെയ്തു. ഇന്ത്യ തുടക്കത്തിലേ ബാക്ക് ഫുട്ടില്‍.

എവിടെ ജഡേജ
ഇന്ത്യയുടെ പ്രധാന ആയുധം എന്ന് സുനില്‍ ഗാവ്‌സകര്‍ വിശേഷിപ്പിച്ച രവീന്ദ്ര ജഡേജ പന്തെറിയാനെത്തിയത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍. അപ്പോഴേക്കും രണ്ട് ബാറ്റ്‌സ്മാന്‍മാരും ക്രീസില്‍ ഉറച്ചുകഴിഞ്ഞിരുന്നു.

അശ്വിന്‍ വന്നു കളി മാറി
അശ്വിനും വളരെ നേരം കഴിഞ്ഞാണ് എത്തിയത്. എന്നാല്‍ അശ്വിന്‍ എത്തിയതും കളി മാറി. അശ്വിനും ജഡേജയും രണ്ട് ഭാഗത്തുനിന്നും എറിഞ്ഞതോടെ വിക്കറ്റുകള്‍ നിലംപൊത്തി. ചെറിയ ഇടവേളയില്‍ ഇരുവരും ചേര്‍ന്ന് 4 വിക്കറ്റാണ് വീഴ്ത്തിയത്.

കോലി തെറ്റ് തിരുത്തി
ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറുകളില്‍ തന്നെ ക്യാപ്റ്റന്‍ കോലി ജഡേജയെയും അശ്വിനെയും പന്തേല്‍പ്പിച്ചു. ഇതോടെ കമന്റേറ്റര്‍മാര്‍ക്കും ആശ്വാസമായി. കെപ്ലര്‍ വെസല്‍സ് പോലും ഇന്ത്യയുടെ തന്ത്രം ചോദ്യം ചെയ്തിരുന്നു

ആര്‍ക്കും തടയാനാകാതെ എ ബി ഡി
ഏകദിനത്തിലെ മിന്നും ഫോം ടെസ്റ്റിലും തുടരുകയാണ് എ ബി ഡിവില്ലിയേഴ്‌സ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും എ ബി ഡി അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications