Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍റെ വിക്കറ്റ് ഞങ്ങള്‍ എടുക്കും, ഇവര്‍ സൂക്ഷിച്ചോ, ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലീഷ് താരം

ലണ്ടന്‍: ഇന്ത്യയുടെ ലോകകപ്പിലെ നിര്‍ണായക പോരാട്ടം നാളെ ഇംഗ്ലണ്ടിനെതിരെയാണ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ട് തോല്‍വിയോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുമെന്ന ഭയത്തിലാണ് ടീം. എന്നാല്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി പറയുന്നു. അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയേഴ്‌സിന് മുന്നറിയിപ്പും താരം നല്‍കിയിട്ടുണ്ട്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. മത്സരത്തില്‍ തോറ്റാല്‍ സെമി പ്രവേശനം കഠിനമാകും. എന്നാല്‍ ഇന്ത്യയോട് മാത്രമല്ല, അവസാന മത്സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടാലും ഇംഗ്ലണ്ടിന് സെമിയിലെത്താനാവില്ല. രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. ബംഗ്ലാദേശ്, പാകിസ്താന്‍ ടീമുകള്‍ക്ക് 7 പോയിന്റുണ്ട്. അവര്‍ ശേഷിക്കുന്ന രണ്ട് കളികള്‍ ജയിച്ചാല്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.

മോയിന്‍ അലിയുടെ മുന്നറിയിപ്പ്

മോയിന്‍ അലിയുടെ മുന്നറിയിപ്പ്

ഇന്ത്യക്ക് മത്സരത്തിന് മുമ്പേ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലീഷ് ബൗളര്‍ മോയിന്‍ അലി. ഇന്ത്യയുടെ ബാറ്റിംഗ് തുറുപ്പുച്ചീട്ടായ വിരാട് കോലിയെ പുറത്താക്കുമെന്നാണ് മോയിന്‍ അലിയുടെ മുന്നറിയിപ്പ്. ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ വിക്കറ്റാണ് കോലിയുടേത്. അത് വീഴ്ത്തിയാല്‍ ഇന്ത്യക്കെതിരെ വിജയം നേടുമെന്നും അലി പറയുന്നു. അതുകൊണ്ട് തന്റെ ലക്ഷ്യം കോലിയുടെ വിക്കറ്റാണെന്നും മോയിന്‍ അലി വ്യക്തമാക്കി.

കോലി മാരക ഫോമില്‍

കോലി മാരക ഫോമില്‍

ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കോലി കളിക്കുന്നത്. ഇതുവരെ നാല് അര്‍ധ സെഞ്ച്വറികള്‍ കോലി നേടി കഴിഞ്ഞു. ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കെതിരെ അതിവേഗത്തിലാണ് കോലി സ്‌കോര്‍ ചെയ്തത്. അതേസമയം അവസാനത്തെ രണ്ട് നിര്‍ണായകമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയു വെസ്റ്റിന്‍ഡീസിനെതിരെയും അര്‍ധ സെഞ്ച്വറികളിലൂടെ ടീമിന്റെ രക്ഷനാവുകയും ചെയ്തു. ഈ ഇന്നിംഗ്‌സുകളാണ് അവസാനത്തെ രണ്ട് കളിയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

അവന്റെ കളിയറിയാം

അവന്റെ കളിയറിയാം

കോലി എങ്ങനെ കളിക്കുമെന്ന് നന്നായി അറിയാം. അദ്ദേഹം ഇന്ത്യക്കായി റണ്‍സ് കണ്ടെത്തുമെന്നും അറിയാം. എന്നാല്‍ കോലിയുടെ വിക്കറ്റിനായി തുടക്കം മുതല്‍ ശ്രമിക്കും. കഠിനശ്രമത്തിലൂടെ മാത്രമേ കോലിയെ പുറത്താക്കാനാവൂ. അതേസമയം ഇത്രയൊക്കെയാണെങ്കിലും, താനും കോലിയും സുഹൃത്തുക്കളാണെന്നും മോയിന്‍ അലി പറഞ്ഞു. കോലി മികച്ച ക്രിക്കറ്ററാണെന്നു പുറത്താക്കല്‍ കഠിനമാകുമെന്നും മോയിന്‍ പറയുന്നു.

അവരെ നേരിടണം

അവരെ നേരിടണം

ഇന്ത്യന്‍ നിരയില്‍ സ്പിന്നര്‍മാരെ ഇംഗ്ലണ്ട് എങ്ങനെ നേരിടുന്നുവെന്നത് മത്സരത്തില്‍ നിര്‍ണായകമാകും. ഇന്ത്യയോടും ന്യൂസിലന്റിനോടും കളിക്കുന്നത് സമ്മര്‍ദമുണ്ടാക്കുന്നില്ല. ഭയക്കാതെ കളിക്കാനാണ് ശ്രമിക്കുന്നതെന്നും മോയിന്‍ അലി പറഞ്ഞു. ഇന്ത്യന്‍ ടീം അവരുടെ നാട്ടില്‍ സൂപ്പര്‍ സ്റ്റാറുകളാണ്. അതുകൊണ്ട് അവര്‍ക്കാണ് സമ്മര്‍ദം. ഒരു കളി തോറ്റാല്‍ അവര്‍ക്ക് ആരാധകരില്‍ നിന്ന് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്ന് മോയിന്‍ അലി പറഞ്ഞു. അതേസമയം ഇന്ത്യയുടെ കുല്‍ദീപ് യാദവ് ചാഹല്‍ സഖ്യത്തെ ഇംഗ്ലണ്ട് നന്നായി നേരിടുമെന്നും, നേരത്തെ ഏകദിന പരമ്പരയില്‍ ഇതിന് സാധിച്ചിരുന്നുവെന്നും മോയിന്‍ അലി വ്യക്തമാക്കി.

Story first published: Saturday, June 29, 2019, 17:56 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+