Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ഏകദിനം: പുതിയ നായകനു കീഴില്‍ ഓസീസിന് രക്ഷയില്ല; ഇംഗ്ലണ്ടിനോട് തോറ്റ് തുടങ്ങി

ഓവല്‍: പന്തു ചുരണ്ടല്‍ വിവാദത്തിനു ശേഷം പുതിയ ക്യാപ്റ്റനു കീഴില്‍ ആദ്യ ഏകദിന മല്‍സരത്തിനിറങ്ങിയ കംഗാരുപ്പടയ്ക്ക് കാലിടറി. ബദ്ധവൈരികളായ ഇംഗ്ലണ്ടിനോടാണ് പുതിയ നായകന്‍ ടീം പെയിനിന്റെ കീഴിലിറങ്ങിയ ഓസീസിന് പരാജയം നേരിട്ടത്. ഓവലില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആതിഥേയരായ ഇംഗ്ലണ്ടിന്റെ വിജയം. ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ മല്‍സരത്തില്‍ മോയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന്റെ ലീഡ് കരസ്ഥമാക്കുകയും ചെയ്തു.

crickt

ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ ഓസീസ് 20 ഓവറാവുമ്പോഴേക്കും അഞ്ച് വിക്കറ്റിന് 90 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പക്ഷേ, ആറാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ആഷ്ടര്‍ ഏഗറും രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. മാക്‌സ്‌വെല്ലിന്റെയും (62) ഏഗറിന്റെയും (40) ചെറുത്ത്‌നില്‍പ്പില്‍ ഓസീസ് 47 ഓവറില്‍ 214 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 64 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്. 62 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഏഗറിന്റെ ഇന്നിങ്‌സ്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മോയിന്‍ അലിയും ലിയാം പ്ലാന്‍കെറ്റും ഇംഗ്ലീഷ് ബൗളിങ് നിരയില്‍ മികച്ചുനിന്നു. ആദില്‍ റാഷിദ് രണ്ടും മാര്‍ക് വുഡ്, ഡേവിഡ് വില്ലെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിയില്‍ ഇംഗ്ലണ്ടിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍, മധ്യനിരയില്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും (69) ജോ റൂട്ടും (50) രക്ഷാപ്രവര്‍ത്തനത്തിലൂടെ ആതിഥേയരെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഇരുവരുടെയും പുറത്താവലിനു ശേഷം വില്ലെയും (35*) അലിയും (17) പൊരുതിയപ്പോള്‍ ഇംഗ്ലണ്ട് 44 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 74 പന്തില്‍ 11 ബൗണ്ടറിയുള്‍പ്പെടുന്നതാണ് മോര്‍ഗന്റെ ഇന്നിങ്‌സ്. 71 പന്തില്‍ നാല് ബൗണ്ടികള്‍ റൂട്ടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 41 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് വില്ലെയുടെ ഇന്നിങ്‌സ്. ഓസീസിനു വേണ്ടി ബില്ലി സ്റ്റാന്‍ലകെ, മിഖായേല്‍ നെസര്‍, ആന്‍ഡ്രു ടൈ, എന്നിവര്‍ രണ്ട് വീതവും കെയ്ന്‍ റിചാര്ഡ്‌സന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഓള്‍റൗണ്ട് മികവ് നടത്തിയ മോയിന്‍ അലിയാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം ഏകദിനം ഈ മാസം 19ന് നോട്ടിങ്ഹാമില്‍ അരങ്ങേറും.

Story first published: Thursday, June 14, 2018, 12:04 [IST]
Other articles published on Jun 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+