വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് ടീമിലെ ബലിയാട്, തുറന്നടിച്ച് മോയിന്‍ അലി

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നീണ്ട ഇടവേളെയെടുത്ത് നില്‍ക്കുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റാണ് മോയിന്‍ അലി അവസാനമായി കളിച്ചത്. എഡ്ജ്ബാസ്റ്റനില്‍ നടന്ന അന്നത്തെ മത്സരം 251 റണ്‍സിന് ഇംഗ്ലണ്ട് തോറ്റു. കളിയില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും ബാറ്റുകൊണ്ട് തിളങ്ങാന്‍ അലിക്ക് സാധിച്ചില്ല. രണ്ട് ഇന്നിങ്‌സുകളിലുമായി നാലു റണ്‍സാണ് താരം ആകെ നേടിയത്.

പഴി മുഴുവൻ ഒരാളിൽ

ലോകകപ്പ് കിരീടം ചൂടിയതിന്റെ ലഹരിയില്‍ ഇംഗ്ലണ്ടിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായിരുന്നു എഡ്ജ്ബാസ്റ്റന്‍ ടെസ്റ്റ്. ഇപ്പോള്‍ അന്നത്തെ തോല്‍വിയെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് മോയിന്‍ അലി. എഡ്ജ്ബാസ്റ്റനില്‍ കളി തോറ്റതിന്റെ പഴി മുഴുവന്‍ വിമര്‍ശകര്‍ തന്റെ പേരില്‍ അടിച്ചേല്‍പ്പിച്ചു. ഇംഗ്ലണ്ട് ടീമിന്റെ മോശം പ്രകടനത്തിന് ബലിയാടായതും താനെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മോയിന്‍ അലി പറഞ്ഞു.

മുഖവിലയ്ക്കെടുത്തില്ല

'ആഷസ് പരമ്പരയിലെ ആദ്യ മത്സരംവെച്ചാണ് മാനേജ്‌മെന്റ് എന്നെ വിലയിരുത്തിയത്. കളി മോശമാണെന്നും പറഞ്ഞ് അടുത്ത ടെസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷം ഇംഗ്ലണ്ട് ടീമിനായി നടത്തിയ പ്രകടനങ്ങളൊന്നും അവര്‍ മുഖവിലയ്‌ക്കെടുത്തില്ല', മോയിന്‍ അലി പറഞ്ഞു. ഇതേസമയം, ബാറ്റിങ്ങില്‍ എന്തുകൊണ്ട് താന്‍ നിറംമങ്ങുന്നു എന്ന കാര്യത്തിലേക്ക് താരം വിരല്‍ചൂണ്ടുന്നുണ്ട്.

തിരിച്ചുവരവ്

കഴിഞ്ഞ കുറച്ചു കാലങ്ങളായി എട്ടാം നമ്പറിലാണ് മോയിന്‍ അലി ഇറങ്ങാറ്. എട്ടാം നമ്പറില്‍ ഇറങ്ങുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റു ചെയ്യുക വിഷമമാണ്. ഇത് സ്‌കോറിങ്ങിനെയും ബാധിക്കുന്നു, അലി വിശദമാക്കി. വിമര്‍ശനങ്ങളില്‍ മനം മടുത്താണ് മോയിന്‍ അലി ടെസ്റ്റില്‍ നിന്നും ഇടവേളയെടുത്തത്.
എന്തായാലും ഇപ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്താനുള്ള പുറപ്പാടിലാണ് ഇദ്ദേഹം.

Most Read: ബിസിസിഐ കരാറില്ല... ടി20 ലോകകപ്പില്‍ ഇനി ധോണിക്കു കളിക്കാനാവുമോ? ഇതാണ് ഉത്തരം

ലീഗ് മത്സരങ്ങൾ

പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് എതിരായ ഹോം പരമ്പരയ്ക്ക് ഇംഗ്ലീഷ് ടീം വൈകാതെ സജ്ജമാവും. നേരത്തെ, ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ T20 ബ്ലാസ്റ്റ് ലീഗ് കളിക്കാനാണ് മോയിന്‍ അലി പുറപ്പെട്ടത്. ലീഗില്‍ വോര്‍കസ്റ്റ്ഷയറിനായി കളിച്ച ഇദ്ദേഹം തുടര്‍ന്ന് മസാനി സൂപ്പര്‍ ലീഗിലും പങ്കെടുത്തു. കേപ്പ് ടൗണ്‍ ബ്ലിറ്റ്‌സ് ടീമിനായാണ് മോയിന്‍ അലി ഇവിടെ കളിച്ചത്. ഏറ്റവുമൊടുവില്‍ T10 ലീഗില്‍ ടീം അബുദാബിയ്ക്കായും അലി കുപ്പായമണിഞ്ഞു.

Story first published: Friday, January 17, 2020, 16:44 [IST]
Other articles published on Jan 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X