Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീദി സെഞ്ചുറിയടിച്ചാല്‍ മോഡല്‍ ആര്‍ഷി ഖാന്‍ പൂര്‍ണനഗ്നയാകും, ഇന്ത്യ ജയിച്ചാലോ?

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്നയായി പിന്‍ഭാഗം കാണിക്കുമെന്ന് മോഡല്‍ ആര്‍ഷി ഖാന്‍. ഇനി ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാലോ, താന്‍ പൂര്‍ണനഗ്നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നാണ് ആര്‍ഷി ഖാന്‍ പറയുന്നത്. കഴിഞ്ഞ ദിവസം, പാകിസ്താന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്നയാകും എന്ന് പറഞ്ഞ് പാക് മോഡലായ ക്വാന്‍ഡില്‍ ബലോച് രംഗത്ത് വന്നിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നത് ഈ മോഡലുകളുടെ നഗ്നത കാണാന്‍ വേണ്ടിയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ പോലും തെറ്റ് പറയാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെയാണ് ഈ മോഡലുകള്‍ ഇത്തരം ഹോട്ട് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. 2011 ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ പൂര്‍ണനഗ്നയാകും എന്ന് പറഞ്ഞ് മോഡലായ പൂനം പാണ്ഡെയാണ് ഇത്തരം വാചകമടി തുടങ്ങിവെച്ചത്.

arshi-khan

പാകിസ്താന്‍ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദിയുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് ആളുകളെ ഞെട്ടിച്ച ആളാണ് ഈ ആര്‍ഷിഖാന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ ആര്‍ഷി ഖാന്‍ പറഞ്ഞത്, അഫ്രീദിയില്‍ നിന്നും താന്‍ ഗര്‍ഭിണിയാണ് എന്നും കുട്ടി വയറ്റില്‍ വളരുന്നു എന്നുമാണ്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് എന്നാണ് ആര്‍ഷി ഖാന്‍ പറഞ്ഞത്.

പബ്ലിസിറ്റി സ്റ്റണ്ടാണ് മോഡല്‍ നടത്തുന്നത് എന്നാണ് ആളുകള്‍ പറയുന്നത്. പ്രശസ്തി പിടിച്ചുപറ്റാനും മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാനും വേണ്ടി ഇവര്‍ ഇറക്കുന്ന നമ്പരുകള്‍ മാത്രമാണത്രെ ഈ പ്രസ്താവനകള്‍. മുംബൈയിലെ ആള്‍ദൈവം രാധേ മാ തന്ന സെക്‌സ് റാക്കറ്റില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നും ആര്‍ഷി മുമ്പ് പറഞ്ഞിട്ടുണ്ട്. ക്വാന്‍ഡില്‍ ബലോച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശമയച്ച് ആളുകള്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ ശ്രമിച്ചിരുന്നു.

Story first published: Saturday, March 19, 2016, 14:12 [IST]
Other articles published on Mar 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+