Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മേനി പ്രദര്‍ശനവുമായ ക്രിക്കറ്റര്‍ മിതാലി രാജ്; പോണ്‍ നടിയാണോയെന്ന് ട്വിറ്ററില്‍ അധിക്ഷേപം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ വനിതാ താരം മിതാലി രാജിന് ട്വിറ്ററില്‍ അധിക്ഷേപം. ശരീരഭാഗങ്ങള്‍ തുറന്നുകാട്ടുന്ന വസ്ത്രധാരണമാണ് ചില ട്വിറ്റര്‍ ഫോളോവേഴ്‌സിനെ ചൊടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു സെല്‍ഫി ചിത്രമാണ് മിതാലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, ഹോട്ട് വസ്ത്രധാരണത്തിലെത്തിയ മിതാലിയെ ചിലര്‍ പോണ്‍താരമാണോയെന്ന് ചോദിച്ച് അധിക്ഷേപിച്ചു.

ചിലര്‍ മാന്യമായാണ് പ്രതികരിച്ചതെങ്കിലും ചിത്രം ഡിലീറ്റ് ചെയ്യാന്‍ അപേക്ഷിച്ചു. മിതാലി രാജിന് ഇന്ത്യന്‍ ആരാധകര്‍ നല്‍കുന്ന സ്ഥാനം ഇല്ലാതാക്കുന്നതാണ് ചിത്രമെന്ന് അവര്‍ പറയുന്നു. എന്നാല്‍ മിതാലി രാജിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. വസ്ത്രധാരണം അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അതില്‍ ഇടപെടേണ്ടെന്നും അവര്‍ മറുപടി നല്‍കി. അതേസമയം, മിതാലി ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

mithali-raj-icc-women-s-world-cup-2017-23-1498198841-08-1504843231.jpg -Properties

നേരത്തെയും മിതാലി ട്വിറ്ററില്‍ അധിക്ഷേപത്തിനിരയായിരുന്നു. പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കക്ഷത്തിലെ വിയര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഒരുകൂട്ടര്‍ അധിക്ഷേപിച്ചത്. എന്നാല്‍, ഇതിന് അതേനാണയത്തില്‍തന്നെ മറുപടിയും നല്‍കി മിതാലി. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് മിതാലി.

Story first published: Friday, September 8, 2017, 9:32 [IST]
Other articles published on Sep 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+