വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ലോക ടി20: മിതാലിയെ തഴഞ്ഞത് തന്നെ!! വിവാദം മുറുകുന്നു, പിന്നില്‍ ഹര്‍മന്‍പ്രീത്? വിമര്‍ശനം

സെമി ഫൈനലില്‍ മിതാലിയെ ഒഴിവാക്കിയിരുന്നു

By Manu
മിതാലിയെ തഴഞ്ഞത് ഹർമൻപ്രീത് | Oneindia Malayalam

മുംബൈ: ലോക വനിതാ ടി20 സെമി ഫൈനലില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതിക്കൂട്ടില്‍. മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജിനെ സെമി ഫൈനലില്‍ നിന്നും മാറ്റിനിര്‍ത്തിയതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. പരിചയസമ്പന്നയായ മിതാലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഇംഗ്ലണ്ടിനെതിരേ നിരാശപ്പെടുത്തിയിരുന്നു.

വനിതാ ലോക ടി20: പെണ്‍പോരില്‍ കലാശക്കൊട്ട്... ആര് നേടും, ഓസീസോ, ഇംഗ്ലണ്ടോ?വനിതാ ലോക ടി20: പെണ്‍പോരില്‍ കലാശക്കൊട്ട്... ആര് നേടും, ഓസീസോ, ഇംഗ്ലണ്ടോ?

ഇന്ത്യക്കു 'ഫൈനല്‍', തോറ്റാല്‍ തീര്‍ന്നു... ഇന്ത്യക്കു ഭയം ഒന്നു മാത്രം!! വീണ്ടും വില്ലനാവുമോ? ഇന്ത്യക്കു 'ഫൈനല്‍', തോറ്റാല്‍ തീര്‍ന്നു... ഇന്ത്യക്കു ഭയം ഒന്നു മാത്രം!! വീണ്ടും വില്ലനാവുമോ?

മിതാലിയെ ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍, ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നിവര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മിതാലിയുടെ മാനേജര്‍.

പക്വതയില്ലാത്ത ക്യാപ്റ്റന്‍

പക്വതയില്ലാത്ത ക്യാപ്റ്റന്‍

ഹര്‍മന്‍പ്രീതിനെ കടുത്ത ഭാഷയിലാണ് മിതാലിയുടെ മാനേജര്‍ അനീഷ ഗുപ്ത വിമര്‍ശിച്ചത്. ഹര്‍മന്‍പ്രീത് കള്ളിയും പക്വതയില്ലാത്തവരുമാണ്. അവര്‍ ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ അര്‍ഹതയുള്ളവരല്ലെന്നും ഗുപ്ത ട്വിറ്ററിലൂടെ ആരോപിച്ചു.
വെരിഫൈ ചെയ്യാത്ത ഈ അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റ് തന്റേത് തന്നെയായിരുന്നുവെന്ന് ഗുപ്ത സമ്മതിക്കുന്നു.

മിതാലിയുടെ പകരക്കാരി

മിതാലിയുടെ പകരക്കാരി

2006 മുതല്‍ 16 വരെ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു മിതാലി. ഇക്കാലയളവില്‍ 32 ട്വന്റി20 മല്‍സരങ്ങളില്‍ അവര്‍ ടീമിനെ നയിക്കുകയും ചെയ്തു. മിതാലിയുടെ പകരക്കാരിയായാണ് ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തത്.
ടി20യില്‍ 35 കാരിയായ മിതാലിയുടെ സ്‌ട്രൈക്ക് റേറ്റ മികച്ചതല്ല. നിലവിലെ ഇന്ത്യന്‍ ടീമിലുള്ള താരങ്ങളില്‍ കുറവുള്ളതും അവര്‍ക്കു തന്നെയാണ്.

മികച്ച പ്രകടനം

മികച്ച പ്രകടനം

വനിതോ ലോക ടി20യില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ കളിയില്‍ മിതാലിയെ സ്ഥിരം പൊസിഷനായ ഓപ്പണിങില്‍ നിന്നും മാറ്റിയിരുന്നു. ഈ കളിയില്‍ ബാറ്റ് ചെയ്യാനും താരത്തിന് അവസരം ലഭിച്ചില്ല. എന്നാല്‍ പിന്നീട് പാകിസ്താന്‍, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ ഓപ്പണറായി ഇറക്കിയപ്പോള്‍ തുടരെ രണ്ടു ഫിഫ്റ്റികളുമായി മിതാലി കസറുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്ന് ഓസ്ട്രലിയക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ മിതാലിക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ പരിക്കു മാറിയിട്ടും ഇംഗ്ലണ്ടിനെതിരായ സെമിയില്‍ നിന്നും താരം മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

ഒറ്റക്കെട്ടായ തീരുമാനമെന്ന് ഹര്‍മന്‍പ്രീത്

ഒറ്റക്കെട്ടായ തീരുമാനമെന്ന് ഹര്‍മന്‍പ്രീത്

സെമി ഫൈനലിനു ശേഷം മിതാലിയെ ഒഴിവാക്കിയതിനെ കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നതോടെ വിശദീകരണവുമായി ഹര്‍മന്‍പ്രീത് രംഗത്തു വന്നിരുന്നു. മിതാലിയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം ടീം ഒറ്റക്കെട്ടായി എടുത്തതാണെന്നും അതില്‍ കുറ്റബോധമില്ലെന്നുമാണ് ഹര്‍മന്‍പ്രീത് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കിയത്.
ചില സമയങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ ക്ലിക്കാവുമെന്നും മറ്റു ചിലപ്പോള്‍ ഫ്‌ളോപ്പാവുമെന്നും ടീമിന്റെ പ്രകടനത്തില്‍ അഭിമാനമാണുള്ളതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞിരുന്നു.

Story first published: Saturday, November 24, 2018, 12:34 [IST]
Other articles published on Nov 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X