For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവാദങ്ങള്‍ക്കിടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

ദില്ലി: വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം മിതാലി രാജും യുവതാരങ്ങളും തമ്മിലുള്ള പടലപ്പിണക്കത്തിനിടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജും, ഹര്‍മന്‍പ്രീത് കൗറും ഉള്‍പ്പെട്ട ടീമില്‍ നിന്നും വേദ കൃഷ്ണമൂര്‍ത്തിയാണ് ഒഴിവാക്കപ്പെട്ടത്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വേദയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

mithali

ന്യൂസിലന്‍ഡില്‍ ജനുവരി 24ന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും. ടി20 ലോകകപ്പിനിടെയുണ്ടായ വിവാദത്തിനുശേഷം ഇന്ത്യയുടെ ആദ്യ മത്സരംകൂടിയാണ് ന്യൂസിലന്‍ഡിലേത്. മുതിര്‍ന്ന താരം മിതാലി രാജിനെ അന്നത്തെ പരിശീലകന്‍ രമേഷ് പവാര്‍ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. കാലാവധി പൂര്‍ത്തിയാക്കിയ പവാറിനെ പിന്നീട് ഒഴിവാക്കുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു വി രാമന്‍ ആയിരിക്കും പുതിയ പരിശീലകനെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വനിതാ ടി20 ലോകകപ്പിനിടെ മിതാലി രാജുമായി രമേഷ് പവാര്‍ കൊമ്പുകോര്‍ത്തതും പിന്നീട് പവാറിന് ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തതിന ശേഷമുള്ള പരമ്പര ബിസിസിഐയുടെ നിരീക്ഷണത്തിലായിരിക്കും. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്‍ പിന്നീട് പവാറിനെ തന്നെ വീണ്ടും കോച്ചാക്കണമെന്ന ആവശ്യക്കാരാണ്. ഇവരുടെ ആവശ്യം ബിസിസിഐ കമ്മറ്റി പരിഗണിച്ചില്ല.

മിതാലി രാജ് ആണ് ന്യൂസിലന്റ് പര്യടനത്തിനുള്ള ഏകദിന ക്യാപ്റ്റന്‍. പൂനം റൗട്ട്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, ജാമിയ റോഡ്രിഗസ്, ദീപ്തി ശര്‍മ, തന്‍യ ഭാട്ടിയ, മോണ മെശ്രാം, ഏക്ത ബിസ്ത്, മാനസി ജോഷി, ദയാലന്‍ ഹേമലത, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്‌വാദ്, ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ എന്നിവരാണ് എകദിന ടീമിലെ അംഗങ്ങള്‍. ടി20യില്‍ ഹര്‍മന്‍പ്രീത് ആണ് ക്യാപ്റ്റന്‍. അനുജ പാട്ടീല്‍, രാധ യാദവ്, അരുദ്ധതി റെഡ്ഡി, പ്രിയ പൂണിയ എന്നിവര്‍ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Story first published: Saturday, December 22, 2018, 8:38 [IST]
Other articles published on Dec 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+