Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍നിന്നും പുറത്താക്കിയത് മോശമായി; വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നു

വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നു | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് സൂപ്പര്‍താരം മിതാലി രാജ് ടി20 ക്രിക്കറ്റില്‍നിന്നും വിരമിക്കാനൊരുങ്ങുന്നു. അടുത്തിടെ സമാപിച്ച വനിതാ ടി20 ലോകകപ്പില്‍ സെമിയില്‍ ടീമില്‍ നിന്നും മിതാലിയെ മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്നാണ് വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നത്. മിതാലിയെ തഴഞ്ഞതിനെതിരെ താരത്തിന്റെ മാനേജര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മിതാലിയെപോലെ ഒരു പരിചയസമ്പന്നയെ പുറത്തിരുത്തി ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇന്ത്യ 112 റണ്‍സിന് ഓള്‍ഔട്ടായി എട്ടു വിക്കറ്റിന്റെ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. മിതാലിയെ പുറത്താക്കിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന ആരോപണം ഇപ്പോള്‍ ബിസിസിഐ അന്വേഷിക്കുകയാണ്.

mithali

മിതാലിയെയും ഹര്‍മന്‍പ്രീതിനെയും പരിശീലകന്‍ രമേഷ് പവാറിനെയും പ്രത്യേകം കണ്ടശേഷം ഇതേക്കുറിച്ചുള്ള നടപടി ആലോചിക്കും. പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാളും കൂടുതല്‍ റണ്‍സ് ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി. ഇത്തരത്തിലൊരു കളിക്കാരിയെ ഇംഗ്ലണ്ടിനെതിരെ എന്തിന് പുറത്തിരുത്തിയെന്നത് സംബന്ധിച്ച് ക്യാപ്റ്റനോ ടീം മാനേജ്‌മെന്റോ പ്രതികരിച്ചിട്ടില്ല.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്ന മിതാലി പിന്നീട് രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തിയത് അവരെ മാനസികമായി തളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിരമിക്കുന്നതാണ് ഉചിതമെന്ന് താരം അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കല്‍ അടുത്തദിവസം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Story first published: Monday, November 26, 2018, 18:04 [IST]
Other articles published on Nov 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+