അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിട്ട് മിതാലി രാജ്; രണ്ടാമത്തെ വനിതാ താരം, ആദ്യ ഇന്ത്യന്‍ താരം

ലക്‌നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ അഭിമാന താരമാണ് ക്യാപ്റ്റനും ടോപ് ഓഡര്‍ ബാറ്റ്‌സ്‌വുമണുമായ മിതാലി രാജ്. ഇന്ത്യന്‍ വനിതാ ടീമിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മിതാലി മറ്റൊരു ചരിത്ര നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ വനിതാ താരം,ആദ്യ ഇന്ത്യന്‍ വനിതാ താരം എന്നീ റെക്കോഡുകളാണ് മിതാലി സ്വന്തം പേരിലാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലൂടെയാണ് മിതാലി ഈ ചരിത്ര നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 50 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 36 റണ്‍സെടുത്ത് മിതാലി പുറത്തായി. ഈ പ്രകടനത്തോടെയാണ് 10,000 റണ്‍സെന്ന നാഴികക്കല്ലില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ മിതാലിക്കായത്. മൂന്ന് ഫോര്‍മാറ്റിലുമായി 311 മത്സരത്തില്‍ നിന്നാണ് മിതാലി ഈ നേട്ടത്തിലെത്തിയത്. 75 അര്‍ധ സെഞ്ച്വറിയും 8 സെഞ്ച്വറിയും ഈ വനിതാ ഇതിഹാസത്തിന്റെ പേരിലുണ്ട്.

10 ടെസ്റ്റില്‍ നിന്ന് 51 ശരാശരിയില്‍ 663 റണ്‍സാണ് മിതാലി നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 214 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 212 ഏകദിനത്തില്‍ നിന്ന് 50.64 ശരാശരിയില്‍ 6974 റണ്‍സാണ് മിതാലി നേടിയത്. 7 സെഞ്ച്വറിയും 54 അര്‍ധ സെഞ്ച്വറിയുമാണ് ഏകദിനത്തിലെ താരത്തിന്റെ സമ്പാദ്യം. പുറത്താവാതെ 125 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. 89 ടി20യില്‍ നിന്നായി 37.52 ശരാശരിയില്‍ 2364 റണ്‍സും മിതാലിയുടെ പേരിലുണ്ട്. 17 അര്‍ധ സെഞ്ച്വറിയാണ് ടി20യില്‍ നേടിയത്. പുറത്താവാതെ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

1999ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച മിതാലി 2002ല്‍ ടെസ്റ്റിലും 2006ല്‍ ടി20യിലും അരങ്ങേറ്റം നടത്തി. രണ്ട് തവണ ഇന്ത്യന്‍ വനിതാ ടീമിനെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാനും മിതാലിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ടി20 ടീമിന് പുറത്താണ് മിതാലി രാജ്.

മിതാലിക്ക് മുമ്പ് 10,000 റണ്‍സ് പിന്നിട്ട താരം ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സാണ്. 309 മത്സരത്തില്‍ നിന്ന് 10273 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. 67 അര്‍ധ സെഞ്ച്വറിയും 13 സെഞ്ച്വറിയും എഡ്വേര്‍ഡ്‌സ് നേടിയിട്ടുണ്ട്. ന്യൂസീലന്‍ഡിന്റെ സൂസി ബേയ്റ്റ്‌സാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 247 മത്സരത്തില്‍ നിന്ന് 7849 റണ്‍സാണ് സൂസിയുടെ പേരിലുള്ളത്. ഇതില്‍ 48 അര്‍ധ സെഞ്ച്വറിയും 11 സെഞ്ച്വറിയും ഉള്‍പ്പെടും.

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലര്‍ 234 മത്സരത്തില്‍ നിന്ന് 7816 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. 57 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമാണ് സ്റ്റെഫാനിയുടെ പേരിലുള്ളത്. ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ് 194 മത്സരത്തില്‍ നിന്ന് 6900 റണ്‍സുമായി ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ മിതാലിക്ക് മുന്നില്‍ അവസരമുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, March 12, 2021, 12:15 [IST]
Other articles published on Mar 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X