വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ക്യാപ്റ്റന്‍, ചരിത്ര നേട്ടവുമായി മിതാലി രാജ്; ഏകദിനത്തില്‍ 7000 നേടുന്ന ആദ്യ വനിതാ താരം

ലക്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഏകദിനത്തില്‍ 7000 റണ്‍സ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് മിതാലി സ്വന്തം പേരിലാക്കിയത്. മൂന്നാം മത്സരത്തില്‍ 71 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 45 റണ്‍സാണ് മിതാലി നേടിയത്. ഇതോടെയാണ് ചരിത്ര നേട്ടം മിതാലി സ്വന്തം പേരിലാക്കിയത്. നിലവില്‍ 7019 റണ്‍സാണ് മിതാലിയുടെ പേരിലുള്ളത്.

രണ്ടാം ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോഡ് മിതാലി സ്വന്തമാക്കിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലുമായി 311 മത്സരത്തില്‍ നിന്നാണ് മിതാലി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 75 അര്‍ധ സെഞ്ച്വറിയും 8 സെഞ്ച്വറിയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സാണ് ഈ റെക്കോഡില്‍ മിതാലിക്ക് മുന്നിലുള്ളത്. 309 മത്സരത്തില്‍ നിന്ന് 10273 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്.

mithalirajrecord

1999 മുതല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സജീവ സാന്നിധ്യമാണ് മിതാലി രാജ്. ഇന്ത്യക്കായി നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് താരം കളിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ രണ്ട് ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാനും മിതാലിക്ക് സാധിച്ചിരുന്നു. ടി20യില്‍ ഹര്‍മന്‍പ്രീത് കൗറാണ് നിലവില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍.

നാലാം മത്സരത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ഷബ്‌നിം ഇസ്മയില്‍ വേഗത്തില്‍ 150 ഏകദിന വിക്കറ്റ് നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോഡ് സ്വന്തമാക്കി. 105 ഇന്നിങ്‌സില്‍ നിന്നാണ് ഷബ്‌നിം ഇസ്മയിലിന്റെ ഈ നേട്ടം. 91 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ കാതറിന്‍ ഫിറ്റ്‌സ്പാട്രിക്കാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. എല്ലിസി പെറി (107 ഇന്നിങ്‌സ്),അനിസ മുഹമ്മദ് (113),സന മിര്‍ (117) എന്നിവരാണ് ഈ റെക്കോഡിലുള്ള മറ്റ് താരങ്ങള്‍.

നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് 267 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കരുത്തായത് പൂനം റൗത്തിന്റെ (104*) സെഞ്ച്വറി പ്രകടനമാണ്. 123 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂനം റൗത്തിന്റെ പ്രകടനം. ഹര്‍മന്‍പ്രീത് കൗര്‍ 35 പന്തില്‍ 54 റണ്‍സും നേടി. 7 ഫോറും 1 സിക്‌സുമാണ് ഹര്‍മന്‍പ്രീത് നേടിയത്.

Story first published: Sunday, March 14, 2021, 13:18 [IST]
Other articles published on Mar 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X