For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രമേഷ് പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന ആരോപണവുമായി മിതാലി രാജ്

രമേഷ് പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കിയത് പരിശീലകന്‍ രമേഷ് പവാറാണെന്ന വെളിപ്പെടുത്തലുമായി മിതാലി രാജ്. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ പുറത്തിരുത്തിയത് വിവാദമായിരുന്നു. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജി.എം സബാ കരീമിനും എഴുതിയ കത്തിലാണ് പരിശീലകനെതിരെ മിതാലി ആഞ്ഞടിച്ചത്.

ഇരുപത് വര്‍ഷത്തെ കരിയറില്‍ ആദ്യമായി മോശം അവസ്ഥയിലൂടെ താന്‍ കടന്നുപോവുകയാണെന്ന് മിതാലി കത്തില്‍ സൂചിപ്പിക്കുന്നു. ഭരണസിമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‍ജി അധികാരം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ഒപ്പം നില്‍ക്കുന്നു. എന്നെ ഇല്ലാതാക്കാനും എന്റെ ആത്മവിശ്വാസം തകര്‍ക്കാനുമുള്ള അവരുടെ ശ്രമം തന്നെ വലിയ രീതിയില്‍ സംഘര്‍ഷത്തിലാക്കിയിരിക്കുകയാണെന്ന് മിതാലി പറഞ്ഞു.

Mithali Raj

ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമായി എനിക്കു യാതൊരു പ്രശ്നവുമില്ല. എന്നാല്‍, എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ അവര്‍ പിന്തുണച്ചത് ഏറെ വേദനിപ്പിക്കുന്നതാണ്. ലോകകപ്പ് സെമിയില്‍ തോറ്റ് അവസരം നഷ്ടപ്പെട്ടതില്‍ കടുത്ത നിരാശയുണ്ട്. തന്റെ നേട്ടങ്ങളെയെല്ലാം ടീം മാനേജ്‌മെന്റ് വിലകുറച്ചുകാണുകയായിരുന്നെന്നും മിതാലി ആരോപിക്കുന്നു.

പരിശീലകന്‍ രമേഷ് പവാര്‍ തന്നെ പൂര്‍ണമായും അവഗണിച്ചു. തന്റെ സാമീപ്യം പോലും അദ്ദേഹം ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. അയാളുടെ അടുത്ത് എവിടെയെങ്കിലും ഇരിക്കുന്നുണ്ടെങ്കില്‍ ഉടന്‍ എഴുന്നേറ്റ് പോകും. ഞാന്‍ നെറ്റ്സില്‍ എത്തിയാല്‍ അവിടെ നിന്നും പോകും. ചില സമയങ്ങളില്‍ ഫോണില്‍ നോക്കുന്നതായി അഭിനയിച്ച് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മിതാലി കത്തില്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്ന മിതാലി പിന്നീട് രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തിയത് അവരെ മാനസികമായി തളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാളും കൂടുതല്‍ റണ്‍സ് ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി. ഇത്തരത്തിലൊരു കളിക്കാരിയെ ഇംഗ്ലണ്ടിനെതിരെ എന്തിന് പുറത്തിരുത്തിയെന്നത് സംബന്ധിച്ച് ബിസിസിഐ അന്വേഷിച്ചുവരികയാണ്.

Story first published: Wednesday, November 28, 2018, 8:26 [IST]
Other articles published on Nov 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+