Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നു

ദില്ലി: ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടിയായി ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്ക്. റാഞ്ചിയില്‍ മാര്‍ച്ച് 16ന് മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് സ്റ്റാര്‍ക്കിന് പരിക്കേറ്റത്. ഇരു ടീമുകളും 1-1 എന്ന നിലയില്‍ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഓസീസിന്റെ തുറപ്പുചീട്ടായ സ്റ്റാര്‍ക്കിന്റെ പരിക്ക് അവരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

കാലിന് പരിക്കേറ്റതാണ് സ്റ്റാര്‍ക്കിന് വിനയായത്. ഇത് രണ്ടാമത്തെ ഓസീസ് കളിക്കാരനാണ് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നത്. നേരത്തെ ഷോള്‍ഡറിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷും തിരിച്ചുപോയിരുന്നു. ഓസീസിന്റെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് സ്റ്റാര്‍ക്ക് ആണ്. ആദ്യ മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ ബാറ്റിങ്ങും ഓസീസിന് വന്‍ ജയമൊരുക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

mitchell-starc

ബെംഗളുരുവിലെ രണ്ടാമത്ത മത്സരത്തിനിടെയാണ് സ്റ്റാര്‍ക്കിന് വേദന തുടങ്ങിയതെന്ന് ഓസീസ് ഫിസിയോ പറഞ്ഞു. പരിക്ക് സുഖപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, നീണ്ടനാളത്തെ വിശ്രമം ആവശ്യമാണെന്ന് സ്‌കാനിങ്ങില്‍ തെളിഞ്ഞതോടെ തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇന്ത്യന്‍ പരമ്പര സ്റ്റാര്‍ക്കിന് നഷ്ടമാകുമെന്നും ഫിസിയോ വ്യക്തമാക്കി.

പരിക്കേറ്റതോടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സേവനം വരാനിരിക്കുന്ന ഐപിഎല്ലിലും ഉണ്ടായേക്കില്ലെന്നാണ് സൂചന. ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായ മിച്ചല്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞ ഐപിഎല്‍ സീസണും പരിക്കേറ്റതിനെ തുടര്‍ന്ന് നഷ്ടമായിരുന്നു.

Story first published: Saturday, March 11, 2017, 7:28 [IST]
Other articles published on Mar 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+