For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിസ് ജോര്‍ദന്‍ ബാംഗ്ലൂര്‍ ടീമില്‍; വിരാട് കോലിക്ക് ആശ്വാസം

By Anwar Sadath

ദില്ലി്: ഐപിഎല്‍ 9 സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് ടീം ഏതാണെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം അത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ആണെന്ന്. ക്രിസ് ഗെയ്ല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാടസണ്‍ എന്നവരാണ് അവരുടെ ആദ്യത്തെ നാലു ബാറ്റ്‌സ്മാര്‍. ഇവരെല്ലാം മികച്ച ഫോമിലും.

എന്നാല്‍ അഞ്ചു കളികളില്‍ മൂന്നു തോല്‍വികള്‍ ഏറ്റവാങ്ങാനാണ് ടീമിന്റെ വിധി. കാരണം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയാലും സ്‌കോര്‍ പ്രതിരോധിക്കാവുന്ന ബൗളര്‍മാര്‍ ഇല്ലാത്തതുതന്നെ കാരണം. ബാംഗ്ലൂര്‍ ടീമിന്റെ ബൗളിങ് അറ്റാക്ക് നയിച്ചിരുന്ന ഓസ്ട്രേലിയക്കാരന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റതാണ് ടീമിന് വിനയായത്.

chris-jordan

സ്റ്റാര്‍ക്കിന് പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്തതും വിനയായി. ഷെയ്ന്‍ വാട്‌സണ്‍ മാത്രമാണ് ടീമിനുവേണ്ടി ശരാശരി പ്രകടനം കാഴ്ചവെക്കുന്ന ബൗളര്‍. ടീമിന്റെ ബൗളിങ് പോരായ്മ ടീം അംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യത്തിന് വഴിതെളിച്ചതോടെയാണ് സ്റ്റാര്‍ക്കിന് പകരക്കാരനെ തേടാന്‍ ടീം മാനേജ്‌മെന്റ് ശ്രമം തുടങ്ങിയത്.

അന്വേഷണത്തിനൊടുവില്‍ ടി20യില്‍ നിലവില്‍ ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളായ ഇംഗ്ലീഷ് താരം ക്രിസ് ജോര്‍ദനെ ടീമിലെടുക്കുകയും ചെയ്തു. യോര്‍ക്കറുകളാണ് ജോര്‍ദന്റെ പ്രത്യേകത. ഓവറിലെ ആറു പന്തുകളും കൃത്യതയോടെ യോര്‍ക്കറുകളെറിയുന്ന മറ്റൊരു താരം ഇന്ന് സമകാലീന ക്രിക്കറ്റില്‍ ഇല്ലെന്നുതന്നെ പറയാം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ജോര്‍ദനാണ്. ഫൈനലില്‍ മറ്റു താരങ്ങളെല്ലാം നിറം മങ്ങിയപ്പോഴും ജോര്‍ദന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജോര്‍ദന്റെ വരവ് ബാംഗ്ലൂര്‍ ടീമിനെ വിജയവഴിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ കോലി. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചത് ഏറെ സന്തോഷം തരുന്നതായി ജോര്‍ദനും പ്രതികരിച്ചു. അടുത്ത മത്സരം മുതല്‍ ജോര്‍ദന്‍ ബാംഗ്ലൂര്‍ ടീമിനുവേണ്ടി കളത്തിലിറങ്ങുമെന്നാണ് സൂചന.

Story first published: Wednesday, April 27, 2016, 8:44 [IST]
Other articles published on Apr 27, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+