വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കളിക്കില്ലെന്ന് മിച്ചല്‍ സ്റ്റാര്‍ക്കും ജോ റൂട്ടും, കാരണമിതാണ്

Mitchell Starc, Joe Root opt out of IPL 2020 Player Auction | Oneindia Malayalam

മുംബൈ: ഇത്തവണയും ഐപിഎല്‍ കളിക്കേണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ ഇടംകയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീരുമാനം. സ്റ്റാര്‍ക്കിനൊപ്പം ഇംഗ്ലീഷ് താരം ജോ റൂട്ടും പുതിയ ഐപിഎല്‍ സീസണില്‍ പങ്കെടുക്കില്ല. ഇരുവരും താരലേലത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. 2015 -ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഏറ്റവും അവസാനമായി ഐപിഎല്‍ കളിച്ചത്.

ഐപിഎൽ കളിക്കില്ല

2018 ഐപിഎല്‍ പതിപ്പില്‍ 9.4 കോടി രൂപയ്ക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയെങ്കിലും സീസണ്‍ മുഴുവന്‍ താരം സൈഡ് ബെഞ്ചിലിരുന്നു. തൊട്ടടുത്ത വര്‍ഷമാകട്ടെ ലോകകപ്പിനും ആഷസ് പരമ്പരയ്ക്കും തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ചൂണ്ടിക്കാട്ടി താരം ഇന്ത്യയിലേക്ക് വന്നില്ല.എന്തായാലും 2020 ഐപിഎല്‍ സീസണ്‍ കളിക്കാനും മിച്ചല്‍ സ്റ്റാര്‍ക്കിന് താത്പര്യമില്ല. കാരണം അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ പുതിയ 'ദി ഹണ്‍ട്രഡ്' ലീഗിന് തുടക്കമാവുകയാണ്.

Most Read: സഞ്ജുവും ത്രീഡി ഗ്ലാസ് വിവാദവും... ധോണിയെയും വിട്ടില്ല, പ്രസാദിന്റെയും പാനലിന്റെയും പിഴവുകള്‍

പുതിയ പരീക്ഷണം

ക്രിക്കറ്റിലെ പുതിയ പരീക്ഷണമായ 'ദി ഹണ്‍ട്രഡ്' ലീഗില്‍ സ്റ്റാര്‍ക്കിന് പങ്കെടുക്കണം. ഇരു ടീമുകളും നൂറു പന്തുകള്‍ വീതം കളിക്കുന്ന മത്സരരീതി ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ എട്ടു പ്രധാന നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്രാഞ്ചൈസികള്‍. ദി ഹണ്‍ട്രഡ് ലീഗില്‍ വെല്‍ഷ് ഫയറിനായി മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കും.

ജോ റൂട്ടും ഐപിഎൽ കളിക്കില്ല

ഒക്ടോബര്‍ 20 -ന് നടന്ന ലേലത്തില്‍ 1.6 ലക്ഷം ഡോളറിനാണ് (1.14 കോടി രൂപ) ഫ്രാഞ്ചൈസി സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തും ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയും വെല്‍ഷ് ഫയര്‍ ക്യാംപില്‍ സ്റ്റാര്‍ക്കിനൊപ്പമുണ്ട്.

ജോ റൂട്ടിന്റെ കാര്യത്തിലും ചിത്രം വ്യത്യസ്തമല്ല. ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനെക്കാള്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ദി ഹണ്‍ട്രഡ് ലീഗില്‍ കളിക്കാന്‍ ജോ റൂട്ടും താത്പര്യപ്പെടുന്നു. ലേലത്തില്‍ ട്രെന്‍ഡ് റോക്കറ്റ്‌സ് ടീമാണ് ഇംഗ്ലീഷ് ടെസ്റ്റ് നായകനെ വാങ്ങിയത്.

ഐപിഎൽ ലേലം

നേരത്തെ, 2018 ഐപിഎല്‍ ലേലത്തില്‍ ജോ റൂട്ടിനെ സ്വന്തമാക്കാന്‍ ടീമുകളാരും മുന്നോട്ടു വന്നിരുന്നില്ല. തുടര്‍ന്ന് ലോകകപ്പും ആഷസും മുന്‍നിര്‍ത്തി 2019 സീസണില്‍ നിന്നും ജോ റൂട്ട് പിന്മാറി. എന്തായാലും ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ നടക്കുന്ന താരലേലത്തിന് 971 താരങ്ങള്‍ പേരു നല്‍കിയിട്ടുണ്ട്. ആകെ 73 ഒഴിവുകള്‍ മാത്രമേ ഇക്കുറിയുള്ളൂ.

Most Read: ഐപിഎല്‍ ലേലം: രജിസ്റ്റര്‍ ചെയ്തത് 971 പേര്‍!! ഒരു അമേരിക്കന്‍ താരവും... ഇവരെ തൊട്ടാല്‍ പൊള്ളും

ദി ഹൺട്രഡ് നിയമങ്ങൾ

എന്തായാലും ഐപിഎല്ലിനെ കടത്തിവെട്ടാന്‍ ദി ഹണ്‍ട്രഡ് ലീഗിന് കഴിയുമോയെന്ന് ഉറ്റുനോക്കുന്നുണ്ട് ക്രിക്കറ്റ് ലോകം. കാരണം സമകാലീന ക്രിക്കറ്റ് നിര്‍വചനങ്ങള്‍ ദി ഹണ്‍ട്രഡ് ലീഗ് പൊളിച്ചെഴുതും.ഓരോ ഇന്നിങ്‌സിലും നിയമപരമായ 100 പന്തുകളാണ് ദി ഹണ്‍ട്രഡ് ലീഗ് അനുവദിക്കുന്നത്. ഒരോവറില്‍ പത്തു പന്തുകള്‍ എറിയാം. ഒരു ബൗളറിന് തുടര്‍ച്ചയായി അഞ്ച് അല്ലെങ്കില്‍ പത്ത് പന്തുകള്‍ എറിയാനാണ് അനുവാദം. അതായത് ആവശ്യമെങ്കില്‍ രണ്ടു ബൗളര്‍മാരെ കൊണ്ട് (അഞ്ചു പന്തുകള്‍ വീതം) ഓവര്‍ പൂര്‍ത്തിയാക്കാന്‍ ക്യാപ്റ്റന് കഴിയും.

മറ്റു ചട്ടങ്ങൾ

ഓരോ പത്തു പന്തുകള്‍ പൂര്‍ത്തിയാവുമ്പോഴുമാണ് ബൗളിങ് എന്‍ഡുകള്‍ മാറേണ്ടത്. ഇന്നിങ്‌സില്‍ 20 പന്തുകള്‍ മാത്രമേ ഒരു ബൗളറിന് പരമാവധി എറിയാന്‍ അവസരമുള്ളൂ. പവര്‍പ്ലേയ്ക്ക് 25 പന്തുകളുടെ ദൈര്‍ഘ്യമുണ്ട്. പവര്‍പ്ലേ സമയത്ത് രണ്ടു ഫീല്‍ഡര്‍മാര്‍ മാത്രം 30 വാര സര്‍ക്കിളിന് പുറത്തുനില്‍ക്കും രണ്ടര മണിക്കൂറാണ് ദി ഹണ്‍ട്രഡ് ലീഗില്‍ ഒരു മത്സരം പൂര്‍ത്തിയാവാനുള്ള സമയം.

Story first published: Tuesday, December 3, 2019, 11:39 [IST]
Other articles published on Dec 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X