Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിനെക്കാള്‍ സ്പീഡ്.... 160 കി.മീ. വേഗതയും കടന്ന് മിച്ചല്‍ സ്റ്റാര്‍ക്!

പെര്‍ത്ത്: പെര്‍ത്തിലെ വാക്ക... ഫാസ്റ്റ് ബൗളിംഗിനെ തുണക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഏറ്റവും പച്ചപ്പുള്ള പിച്ച് പെര്‍ത്തിലാണ്. പെര്‍ത്തില്‍ ഓസ്്‌ട്രേലിയ്ക്ക് എതിരെ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ ഏത് ബാറ്റ്‌സ്മാനും മുട്ടിടിക്കും. പോരെങ്കില്‍ മിച്ചല്‍ സ്റ്റാര്‍ക് എന്ന ഡെഡ്‌ലി ബൗളറും. ബ്രെറ്റ് ലീയും ഷോണ്‍ ടെയ്റ്റും ഭീതി വിതച്ച ഓസീസ് ബൗളിംഗ് നിരയിലെ ഇന്നത്തെ താരമാണ് സ്റ്റാര്‍ക്. മേല്‍പ്പറഞ്ഞവരെ വെല്ലുന്ന ശൗര്യവും വേഗവും സ്റ്റാര്‍കിന് സ്വന്തം.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സ്റ്റാര്‍ക് 160 കിലോമീറ്ററിന് മേല്‍ പന്തെറിഞ്ഞത്. റോസ് ടെയ്‌ലറിന് നേരെ അത്യുഗ്രന്‍ ഒരു യോര്‍ക്കര്‍. സ്പീഡ് 160.4 കിലോമീറ്റര്‍ അഥവാ 99.7 മൈല്‍. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗം കൂടിയ പന്ത് എന്ന റെക്കോര്‍ഡാണ് ഇത്. സറ്റാര്‍ക് 160 കിലോമീറ്റര്‍ എറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് കോച്ച് ക്രെയ്ഗ് മക്മില്ലന്‍ ഒരു വിവാദം തുടങ്ങിയിട്ടുണ്ട്.

ഇതാണാ പന്ത്

ഇതാണാ പന്ത്

മൂന്നാം ദിവസം അതിമാരകമായ വേഗതയിലാണ് സ്റ്റാര്‍ക് പന്തെറിഞ്ഞത്. തന്റെ ഏറ്റവും വേഗം കൂടിയ സ്‌പെല്‍ എന്നാണ് സ്റ്റാര്‍ക് തന്നെ ഇതിനെ വിശേഷിപ്പിച്ചത്. എണ്‍പത്തൊമ്പതാം ഓവറിലെ നാലാമത്തെ പന്താണ് 25 കാരനായ സ്റ്റാര്‍ക് 16.4 കിലോമീറ്റര്‍ വേഗത്തില്‍ എറിഞ്ഞത്.

ഷോയിബ് അക്തര്‍ അതുക്കും മേലെ

ഷോയിബ് അക്തര്‍ അതുക്കും മേലെ

പാകിസ്താന്റെ ഷോയിബ് അക്തര്‍ 161.3 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ അക്തര്‍ ഈ പന്തെറിഞ്ഞത് പക്ഷേ ഏകദിന മത്സരത്തിലായിരുന്നു.

ബ്രെറ്റ് ലീയും

ബ്രെറ്റ് ലീയും

161.1 കിലോമീറ്ററാണ് ബ്രെറ്റ് ലീയുടെ ഫാസ്റ്റസ്റ്റ് ബോള്‍. ലോകക്രിക്കറ്റിലെ അതിവേഗ ബൗളര്‍മാരില്‍ ഒരാളായിട്ടാണ് ലീ കരുതപ്പെടുന്നത്

ടെയ്റ്റും ഒപ്പത്തിനൊപ്പം

ടെയ്റ്റും ഒപ്പത്തിനൊപ്പം

വേഗത്തില്‍ ബ്രെറ്റ് ലീയോടും അക്തറിനൊടും വെല്ലാന്‍ പോന്ന ബൗളറാണ് ഷോണ്‍ ടെയ്റ്റ്. 161.1 കിലോമീറ്റര്‍ വരെ എറിഞ്ഞിട്ടുണ്ടെങ്കിലും ടെയ്റ്റിന് അധിക കാലം കളിക്കാനായില്ല.

വിവാദത്തിലേക്ക്

വിവാദത്തിലേക്ക്

150 കിലോമീറ്റര്‍ റേഞ്ചിലുള്ള സാധാരണ പന്തായിട്ടാണ് തനിക്ക് തോന്നിയത് എന്നാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് കോച്ച് മക്മില്ലന്‍ ഈ പന്തിനെക്കുറിച്ച് പറഞ്ഞത്. സാങ്കേതിക തകരാര്‍ മൂലം തെറ്റിപ്പോയതായിരിക്കാം - അക്തറിന്റെ 161 കിലോമീറ്റര്‍ പന്ത് നേരിട്ടുള്ള മക്മില്ലന്‍ പറയുന്നു.

കലക്കന്‍ ബൗളറാണ് സ്റ്റാര്‍ക്

കലക്കന്‍ ബൗളറാണ് സ്റ്റാര്‍ക്

ഇന്ന് ലോകത്തെ ഏറ്റവും വേഗം കൂടിയ ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ സ്റ്റാര്‍ക് 24 ടെസ്റ്റില്‍ നിന്നായി ഇതുവരെ 84 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.

Story first published: Monday, November 16, 2015, 10:19 [IST]
Other articles published on Nov 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+