Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു പന്തായിരുന്നു അത്; ഈ ലോകകപ്പിലെ ഏറ്റവും മികച്ച പന്തെറിഞ്ഞ് സ്റ്റാര്‍ക്

സ്‌റ്റോക്‌സിനെ വീഴ്ത്തിയ സാര്‍ക്കിന്റെ യോര്‍ക്കര്‍

ലണ്ടന്‍: ഏറ്റവും മികച്ച കളി പുറത്തെടുക്കുന്ന താരത്തെ പുറത്താക്കാന്‍ അതിലും മികച്ചൊരു പന്തെറിയേണ്ടിവരും. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ഈ ലോകകപ്പിലെ ഏറ്റവും ഗംഭീരമായ പന്തായി മാറുന്നതും അതുകൊണ്ടുതന്നെ. ഓസ്‌ട്രേലിയയുടെ കൈയ്യില്‍ നിന്നും ബെന്‍ സ്‌റ്റോക്‌സ് വിജയം തട്ടിയെടുക്കുമെന്ന് കരുതിയപ്പോഴാണ് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പിച്ച ആ പന്ത് പറന്നിറങ്ങിയത്.

mitchellstarc

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു സ്റ്റാര്‍ക്കിന്റെ അത്ഭുതപ്രകടനം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 285 റണ്‍സ് പിന്തര്‍ന്ന ഒറ്റയാള്‍ പോരാളിയായിരുന്നു സ്‌റ്റോക്‌സ്. പതിയെ തുടങ്ങി ഓവറില്‍ രണ്ടും മൂന്നും ബൗണ്ടറി നേടി ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് നയിക്കവെ സ്റ്റോക്‌സിന്റെ കുറ്റി പിഴുതുകൊണ്ട് ഓസീസ് ബൗളര്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

89 റണ്‍സെടുത്ത സ്റ്റോക്‌സ് അപകടകാരിയാകുമ്പോഴാണ് ക്യാപ്റ്റന്‍ ഫിഞ്ച് സ്റ്റാര്‍ക്കിനെ പന്തേല്‍പ്പിക്കുന്നത്. സ്റ്റാര്‍ക് പ്രതീക്ഷ തെറ്റിച്ചില്ല. ഓഫ്സ്റ്റംമ്പിന് പുറത്തുകൂടെ 145 കിലോമീറ്റര്‍ വേഗതയില്‍ ക്രീസിലേക്ക് ഒഴുകിയിറങ്ങിയ യോര്‍ക്കര്‍ സ്‌റ്റോക്‌സിന്റെ പ്രതിരോധം തകര്‍ത്ത് കുറ്റി തെറിപ്പിച്ചു. ഇതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചു. ലോക ക്രിക്കറ്റിലെ യോര്‍ക്കര്‍ വീരനാണ് സ്റ്റാര്‍ക്. 2015ലെ ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞ താരവും മറ്റാരുമല്ല. ഓരോ എട്ടു പന്തുകള്‍ക്കിടെയും സ്റ്റാര്‍ക് ഒരു യോര്‍ക്കര്‍ എറിയുന്നു എന്നാണ് കണക്ക്. 22 ശതമാനമാണ് സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകിലെ വിക്കറ്റ് സാധ്യത.

Story first published: Wednesday, June 26, 2019, 12:02 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+