Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിച്ചല്‍ മാര്‍ഷിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്, സ്‌കാന്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് ഓസ്‌ട്രേലിയ

സിഡ്‌നി: മിച്ചല്‍ മാര്‍ഷിന്റെ പരിക്കിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. മിച്ചലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. ശ്രമിച്ചിട്ടും അത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുഎഇയിലെ സ്‌കാന്‍ റിപ്പോര്‍ട്ടിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെയുള്ള മത്സരത്തിലാണ് ഹൈദരാബാദിന്റെ താരമായിരുന്ന മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. പെര്‍ത്തിലെ വീട്ടില്‍ മടങ്ങിയെത്തിയ മാര്‍ഷ് ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ്.

1

നേരത്തെ താരം കളിക്കിടെ മുടന്തിയായിരുന്നു കളിക്കളത്തില്‍ നിന്ന് മടങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മാര്‍ഷ് കളിക്കില്ലെന്ന് റിപ്പോര്‍ട്ടും വന്നു. എന്നാല്‍ മാര്‍ഷിന്റെ പരിക്ക് ഗുരുതര സ്വഭാവത്തിലുള്ളതാണ്. യുഎഇയിലെ സ്‌കാനുകളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സിഎ പറയുന്നു. യുഎഇ ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യം വിചിത്രമാണ്. എന്താണ് മിച്ചല്‍ മാര്‍ഷിന്റെ പരിക്കിന്റെ യഥാര്‍ത്ഥ അവസ്ഥയെന്ന് പറയുക ബുദ്ധിമുട്ടാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ഈ ആഴ്ച്ചയില്‍ മറ്റൊരു സ്‌കാനിംഗ് കൂടി നടത്തുമെന്നാണ് മിച്ചല്‍ മാര്‍ഷ് വ്യക്തമാക്കുന്നത്. അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായാല്‍, എന്താണ് പരിക്കിന്റെ സ്വഭാവമെന്ന് പറയാന്‍ സാധിക്കും. ഇത് വളറെ ആശങ്കയുണ്ടാക്കുന്നതും, അതേസമയം തന്നെ ദൗര്‍ഭാഗ്യകരവുമായ കാര്യമാണ്. ഒരു പന്തിന് പിന്നാലെ ഡൈവ് ചെയ്യുന്നത് ഞാന്‍ കരിയറില്‍ ആയിരം തവണയെങ്കിലും ചെയ്ത കാര്യമാണ്. എന്നാല്‍ ഇത് വളരെ ആശങ്കപ്പെടുത്തുന്ന പരിക്കുകളില്‍ ഒന്നാണ്. പരിക്കുകളുടെ പല ഘട്ടത്തിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഇതും ഞാന്‍ നേരിടും. 48 മണിക്കൂറോളം വേദന കാരണം ഞാന്‍ യുഎഇയില്‍ വെച്ച് കരഞ്ഞിരുന്നുവെന്നും മാര്‍ഷ് പറഞ്ഞു.

അതേസമയം ഈ സമയം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കാത്തതില്‍ വലിയ നിരാശയുണ്ട്. ഓസ്‌ട്രേലിയക്കായി കുറച്ച് ജയം കൂടി നേടാന്‍ സാധിച്ചാല്‍ അത് നന്നായിരിക്കും. ആറ് മാസം വീട്ടില്‍ പരിശീലനം നടത്തിയ ശേഷമാണ് യുഎഇയില്‍ കളിക്കാന്‍ പോയത്. എന്നാല്‍ കളിക്കാന്‍ സാധിക്കാത്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഐപിഎല്ലില്‍ കളിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഐപിഎല്‍ കളിച്ചിട്ട്. എന്നാല്‍ ഇത്തവണയും അതുണ്ടായില്ലെന്നും മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

Story first published: Tuesday, September 29, 2020, 21:00 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+