Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് തോല്‍വി; അനില്‍ കുബ്ലെയെ പരിഹസിച്ച് മിച്ചല്‍ ജോണ്‍സണ്‍

പൂണെ: നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയന്‍ ടീമിനെ വീഴ്ത്താന്‍ സ്പിന്‍ ചതിക്കുഴിയൊരുക്കി കാത്തിരുന്ന ഇന്ത്യ അതേ കുഴിയില്‍ വീണത് ഓസ്‌ട്രേലിയയുടെ മുന്‍ കളിക്കാരെയും ഏറെ സന്തോഷിപ്പിക്കുന്നു. 333 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് വിജയ പരമ്പരയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്.

മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ ഓസ്‌ട്രേലിയയുടെ വിജയത്തില്‍ മതിമറന്നിരിക്കുകയാണ്. ഇന്ത്യയെ ട്രോള്‍ ചെയ്യുന്ന മൂഡിലാണ് ഇപ്പോള്‍ ജോണ്‍സണ്‍. കഴിഞ്ഞദിവസം ഓസ്‌ട്രേലിയന്‍ ബൗളര്‍ ഒകീഫെയുടെ പ്രകടനം ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന തരത്തില്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ പ്രതികരിച്ചിരുന്നു. ഇതിന് ജോണ്‍സണ്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്.

mitchell-johnson

'ഒകീഫെ സ്റ്റഡി ആണെന്നാണ് ഇന്ത്യന്‍ കോച്ച് പറയുന്നത്. വെല്‍ഡണ്‍ സ്റ്റഡി ഒകീഫെ' എന്നായിരുന്നു ജോണ്‍സണിന്റെ കമന്റ്. ഒകീഫെ സ്റ്റഡി ആയി പന്തെറിഞ്ഞെന്ന് കുംബ്ലെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്നത്തെ ദിവസം ഇന്ത്യയുടേത് അല്ലായിരുന്നു. രവീന്ദ്ര ജഡേജയുടെ ഒരോ ഓവറിലും മൂന്നു തവണയെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ബീറ്റ് ചെയ്യപ്പെട്ടു. മറ്റൊരു ദിവസം ഇതെല്ലാം എഡ്ജ് ആവുകയും ചെയ്‌തേക്കാം. ഒകീഫെ കൃത്യമായ സ്ഥലത്ത് പന്തെറിഞ്ഞ് വിക്കറ്റ് നേടിയെന്നും കുംബ്ലെ പറഞ്ഞു.

എന്നാല്‍, തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂട്ടത്തകര്‍ച്ച നേരിട്ടതോടെ കുംബ്ലെയ്ക്ക് മറ്റൊരു കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. രണ്ട് ഇന്നിങ്‌സുകളില്‍ ആറുവീതം വിക്കറ്റുവീഴ്ത്തി ഒകീഫെ ഓസ്‌ട്രേലിയന്‍ ഹീറോ ആയി. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇന്ത്യന്‍ പിച്ചിലെ മികച്ച പ്രകടനവും ആദ്യ ടെസ്റ്റില്‍ ആധിപത്യം നേടാന്‍ ടീമിന് തുണയായി.

Story first published: Sunday, February 26, 2017, 8:49 [IST]
Other articles published on Feb 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+