Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിച്ചല്‍ ജോണ്‍സണ്‍ ഇനി ക്രിക്കറ്റ് കളത്തിലില്ല; എല്ലാ കളികളും മതിയാക്കി

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. തന്റെ കരിയറിലെ അവസാന പന്ത് ബൗള്‍ ചെയ്തു. അവസാന വിക്കറ്റും നേടി. ഇന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ ന്യൂസ് വെബ്‌സൈറ്റിലെ ലേഖനത്തിലൂടെ മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

mitchelljohnson

നേരത്തെതന്നെ ഏകദിന ടെസ്റ്റ് മത്സരങ്ങളില്‍നിന്നും വിരമിച്ച ജോണ്‍സണ്‍ ജൂലൈയില്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റിലും വിരമിക്കല്‍ നടത്തിയിരുന്നു. മറ്റു ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുമെന്നായിരുന്നു ജോണ്‍സണ്‍ അന്ന് അറിയിച്ചത്. എന്നാല്‍, പരിക്കും ശാരരിക ക്ഷമതയില്ലായ്മയുമാണ് പൂര്‍ണ വിരമിക്കലിലേക്ക് നയിച്ചത്.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി 313 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരം വിക്കറ്റ് നേട്ടത്തില്‍ ഷെയ്ന്‍ വോണ്‍, ഡെന്നീസ് ലില്ലി, ഗ്ലെന്‍ മഗ്രാത്ത് എന്നിവര്‍ക്ക് പിന്നിലാണ്. ഭാവിയിലും ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുകയെന്ന് താരം പറഞ്ഞു. പരിശീലകനായും മെന്ററായും ക്രിക്കറ്റില്‍ തുടരും. ക്രിക്കറ്റാണ് തനിക്കെല്ലാം, അത് ഒഴിവാക്കിയുള്ള ജീവിതമില്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളിക്കാരനായിരുന്നു ജോണ്‍സണ്‍. വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ താരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇനി കാണാനാകില്ല.

Story first published: Sunday, August 19, 2018, 13:52 [IST]
Other articles published on Aug 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+