വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിച്ചല്‍ ജോണ്‍സണ്‍ ഓസ്‌ട്രേലിയയിലെ കളി മതിയാക്കി; കാരണം വ്യക്തമാക്കി ബൗളര്‍

സിഡ്‌നി: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ മിച്ചല്‍ ജോണ്‍സണ്‍ ബിഗ് ബാഷ് ടി20 ലീഗില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന് വേണ്ടി കളിക്കുന്ന മിച്ചല്‍ പ്രായം തളര്‍ത്തുകയാണെന്ന് വ്യക്തമാക്കിയാണ് സ്വരാജ്യത്തെ ക്രിക്കറ്റ് ലീഗില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

mitchelljohnson

പുതിയ സീസണില്‍ 14 മത്സരങ്ങള്‍ കളിക്കേണ്ടതായുണ്ട്. എന്നാല്‍, ഇത്രയും മത്സരങ്ങള്‍ താങ്ങാനാകില്ലെന്നാണ് ജോണ്‍സണ്‍ പറയുന്നത്. നീണ്ട സീസണില്‍ മുഴുവന്‍ കളിക്കുക ഈ പ്രായത്തില്‍ വെല്ലുവിളിയാണ്. അതേസമയം, ദുബായില്‍ നടക്കാനിരിക്കുന്ന എമിറേറ്റ്‌സ് ടൂര്‍ണമെന്റില്‍ കളിക്കും. ബിഗ് ബാഷിന്റെ പകുതി മാത്രമേ അവിടെ കളിക്കേണ്ടതുള്ളൂവെന്നും മിച്ചല്‍ പറഞ്ഞു.

ബിഗ് ബാഷില്‍നിന്നും വിരമിച്ചെങ്കിലും സമ്മര്‍ദ്ദവും ശാരീരിക ക്ഷമതയും ആവശ്യമില്ലാത്ത ടൂര്‍ണമെന്റുകളില്‍ മിച്ചല്‍ കളിക്കും. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗമായ താരം ഐപിഎല്ലില്‍ തുടരുമോ എന്ന് വ്യക്തമല്ല. ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ 19 കളികളില്‍ നിന്നായി 20 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2015ല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചിരുന്നു. 73 ടെസ്റ്റുകളില്‍ നിന്നായി 313 വിക്കറ്റുകളും, 153 ഏകദിനങ്ങളില്‍ നിന്നായി 239 വിക്കറ്റുകളും, 30 ടി20 മത്സരങ്ങളില്‍ നിന്നും 38 വിക്കറ്റുകളും മിച്ചല്‍ നേടിയിട്ടുണ്ട്.

Story first published: Thursday, July 26, 2018, 8:23 [IST]
Other articles published on Jul 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X