Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മോശം തന്നെ മിശ്ര... ഔട്ടാവാതിരിക്കാന്‍ ചെയ്തത്, നാടകീയ പുറത്താവല്‍ രണ്ടാം തവണ

ഔട്ടാവാതിരിക്കാൻ മിശ്രയുടെ നാടകം

വിശാഖപട്ടണം: ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ ത്രില്ലറില്‍ മറികടന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്വാളിഫയര്‍ 2വിലേക്കു യോഗ്യത നേടിയിരുന്നു. ബുധനാഴ്ച രാത്രി നടന്ന ആവേശകരമായ മല്‍സരം ചില നാടകീയ സംഭവങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

ഡല്‍ഹി താരം അമിത് മിശ്രയുടെ പുറത്താവലായിരുന്നു ഇത്. എതിര്‍ ടീമിന്റെ പുറത്താവലില്‍ നിന്നും രക്ഷപ്പെടാന്‍ മനപ്പൂര്‍വ്വം ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന കാരണത്തെ തുടര്‍ന്നാണ് മിശ്രയ്‌ക്കെതിരേ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത്. മല്‍സരത്തില്‍ രണ്ടു വിക്കറ്റിന്റെ ജയത്തോടെയാണ് ഡല്‍ഹി ക്വാളിഫയര്‍ 2വില്‍ കടന്നത്.

രണ്ടാമത്തെ സംഭവം

ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഒരു താരം ഇത്തരത്തില്‍ പുറത്താവുന്നത്. 2013ല്‍ വെടിക്കെട്ട് താരം യൂസുഫ് പഠാനാണ് ഇത്തരത്തില്‍ ഔട്ടൗയത്.
പൂനെ വാരിയേഴ്‌സിനെതിരായ മല്‍സരത്തിലാണ് ഫീല്‍ഡില്‍ തടസ്സം സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബാറ്റ്‌സ്മാനായിരുന്ന പഠാനെതിരേ അംപയര്‍ ഔട്ട് വിധിച്ചത്.

നിയമം ഇങ്ങനെ

മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നിയമാവലി അനുസരിച്ച് കളിക്കിടെ ഒരു ബാറ്റ്‌സ്മാന്‍ ഫീല്‍ഡറുടെ അനുമതി കൂടാതെ ബാറ്റോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ കൊണ്ട് പന്ത് മറ്റൊരു ഫീല്‍ഡര്‍ക്കു ലഭിക്കാതിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ ബാറ്റ്‌സ്മാനെതിരേ ഔട്ട് വിധിക്കാം.

മിശ്ര ചെയതത്

കളിയുടെ അവസാന ഓവറിലായിരുന്നു നാടകീയ നിമിഷങ്ങള്‍. നാലാമത്തെ പന്തില്‍ ഖലീല്‍ അഹമ്മദിനെതിരേ മിശ്ര ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ തട്ടിയില്ല. ഉടന്‍ തന്നെ മിശ്ര സിംഗിളിനായി ഓടി. വിക്കറ്റ് കീപ്പര്‍ നല്‍കിയ പന്ത് പിടിച്ചെടുത്ത് ഖലീല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ത്രോ ചെയ്യുകയായിരുന്നു. എന്നാല്‍ അതുവരെ ക്രീസിന്റെ ഇടതു വശത്തുകൂടെ ഓടിയ മിശ്ര ഖലീലിന്റെ കൈയില്‍ പന്ത് കിട്ടിയ ശേഷം ദിശ മാറി വലതു വശത്തേക്ക് മാറി ഓട്ടം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഖലീലിന്റെ ത്രോ മിശ്രയുടെ വലതു കൈയില്‍ തട്ടി തെറിക്കുകയും ചെ്തു. അംപയര്‍ ഔട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഹൈദരാബാദ് താരങ്ങള്‍ റിവ്യു എടുത്തതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

Story first published: Thursday, May 9, 2019, 11:27 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+