Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കണം എന്ന് മിസ്ബ ഉള്‍ ഹഖ്.. നടക്കുമോ പാക് ക്യാപ്റ്റന്റെ ആഗ്രഹം?

കറാച്ചി: ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് മത്സരം കളിക്കാന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന് ആഗ്രഹം. രാഷ്ട്രീയം സ്‌പോര്‍ട്‌സുമായി ബന്ധപ്പെടുത്തരുത് എന്നാണ് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ പാകിസ്താന്റെ ക്യാപ്റ്റന്‍ മിസ്ബയ്ക്ക് പറയാനുള്ളത്. കാശ്മീരില്‍ പാക് സഹായത്തോടെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി യാതൊരു സ്‌പോര്‍ട്‌സ് ബന്ധത്തിനും ഇല്ല എന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മിസ്ബയുടെ ഈ വാക്കുകള്‍.

ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഇന്ത്യക്കെതിരെ കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇന്ത്യക്കെതിരെ എനിക്ക് പാകിസ്താന്‍ ടീമിനെ നയിക്കാന്‍ കഴിയണം എന്നാണ് ആഗ്രഹം. പക്ഷേ, രാഷ്ട്രീയം ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടാല്‍ മാത്രമേ ഇത് സാധിക്കൂ. 2010 ല്‍ പാകിസ്താന്റെ ക്യാപ്റ്റനായതാണ് മിസ്ബ. എന്നാല്‍ ഇത് വരെ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര കളിക്കാന്‍ മിസ്ബയ്ക്ക് പറ്റിയിട്ടില്ല. പക്ഷേ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്റെ ലിമിറ്റഡ് ഓവര്‍ ടീമുകളെ മിസ്ബ പലവട്ടം നയിച്ചിട്ടുണ്ട്.

misbah-ul-haq

2007 ന് ശേഷം ഇന്ത്യ പാകിസ്താനുമായി ഒരു ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. ടെസ്റ്റ് പരമ്പര കളിക്കാനുള്ള ആഗ്രഹം പാകിസ്താന്‍ എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയാണ് അതിന് തയ്യാറാകാത്തത് - മിസ്ബ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പാകിസ്താനുമായി ഒരു ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും ഇല്ലെന്നാണ് ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഐ സി സി റാങ്കിംഗില്‍ രണ്ടാം നമ്പര്‍ ടീമാണ് ഇന്ത്യ.

Story first published: Monday, September 26, 2016, 16:36 [IST]
Other articles published on Sep 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+