വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരെ കൊണ്ട് തോറ്റു, പാക് ടീമില്‍ ശുദ്ധികലശം നടത്താന്‍ മിസ്ബാ

Misbah-ul-Haq Disappointed With Attitude of Some Senior Players | Oneindia Malayalam

കറാച്ചി: ഇപ്പോഴത്തെ പാക്കിസ്ഥാന്‍ ടീമിനെയും കൊണ്ട് എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിനില്‍ക്കുകയാണ് പരിശീലകനും സെലക്ടറുമായ മിസ്ബാ ഉള്‍ഹഖ്. ടീമംഗങ്ങള്‍ക്ക് അച്ചടക്കവും അനുസരണയുമില്ല. പറയുമ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ട്വന്റി-20 ടീമാണ്. പക്ഷെ സ്വന്തം മണ്ണില്‍ വെച്ച് ശ്രീലങ്ക അയച്ച രണ്ടാം നിര ടീം പാക്കിസ്ഥാനെ പിഴുതെറിഞ്ഞു.

അച്ചടക്കമില്ല

പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യംതന്നെ നാണംകെട്ടു തോറ്റതിന്റെ വിഷമത്തിലാണ് മിസ്ബാ. ടീമില്‍ പല താരങ്ങള്‍ക്കും അച്ചടക്കമില്ലാത്തതാണ് പ്രധാന പ്രശ്‌നം. കളിക്കാര്‍ കൃത്യമായി പരിശീലനത്തിന്് എത്തുന്നില്ല. നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ സമീപനത്തോടും പരിശീലകന്‍ മിസ്ബായ്ക്ക് അതൃപ്തിയുണ്ടെന്ന് പാക് ടീമിലെ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിസ്ബായ്ക്ക് അതൃപ്തി

ടീം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ഫ്രാസ് തയ്യാറാകുന്നില്ല. ഒപ്പം ടീമിലെ മൂന്നു മുതിര്‍ന്ന താരങ്ങള്‍ --- വഹാബ് റിയാസ്, ഇമാദ് വസിം, ഹാരിസ് സൊഹൈല്‍ എന്നിവരുടെ പെരുമാറ്റവും മിസ്ബായെ മാനസികമായി തളര്‍ത്തുകയാണ്.

നെറ്റ്‌സിലും പരിശീലന സമയത്തും ഈ താരങ്ങള്‍ക്കെന്നും എന്തെങ്കിലും ഒഴിവുകഴിവകളുണ്ടാകും. ഇല്ലാത്ത ശരീരവേദന പറഞ്ഞാണ് ബാറ്റ്‌സ്മാനായ ഹാരിസ് സൊഹൈല്‍ പരിശീലന സെഷനില്‍ നിന്നും ഒഴിഞ്ഞുമാറാറ്. ടീമിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും അച്ചടക്കമില്ലത്തതും പുതിയ പരിശീലകനെ അലട്ടുന്നുണ്ട്.

വിവിധ ഫോർമാറ്റുകൾക്ക് അനുയോജ്യനായ ബാറ്റ്സ്മാനില്ല

ഡ്രസിങ് റൂമിലിരുന്ന് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഗ്രൗണ്ടില്‍ നടപ്പിലാവുന്നില്ല. കളി തുടങ്ങിയാല്‍ ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ വഹാബ് റിയാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പൊരുള്‍ മിസ്ബായ്ക്ക് ഇപ്പോള്‍ മനസിലായെന്നാണ് മാനേജ്‌മെന്റിനകത്തെ അടക്കം പറച്ചില്‍.

ഇതേസമയം ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകള്‍ക്കായി അനുയോജ്യരായ ബാറ്റ്‌സ്മാന്‍മാരെ കണ്ടെത്താന്‍ മുന്‍ പരിശീലകന്‍ ആര്‍തര്‍ ശ്രമിക്കാഞ്ഞത് മിസ്ബായെ അത്ഭുതപ്പെടുത്തുന്നുണ്ട്.

കോലിയോളം വരില്ല ആരും, ഇന്ത്യന്‍ നായകനെ പുകഴ്ത്തി ശുഐബ് അക്തര്‍

ശുദ്ധികലശം

നിലവില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബാബര്‍ അസമിനെ ആശ്രയിച്ചാണ് പാക്കിസ്ഥാന്റെ തന്ത്രങ്ങള്‍ മുഴുവന്‍. എന്തായാലും നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിന്് മുന്നോടിയായി ടീമില്‍ ശുദ്ധികലശം നടത്താനുള്ള ഒരുക്കത്തിലാണ് മിസ്ബാ ഉള്‍ഹഖ്. ടീമിലെ പല പ്രമുഖര്‍ക്കും സ്ഥാനം നഷ്ടപ്പെടാം. ട്വന്റി-20, ടെസ്റ്റ് പരമ്പരകളാണ് പാക്കിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ളത്.

Story first published: Tuesday, October 15, 2019, 18:08 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X