അഡ്‌ലെയ്ഡ്: ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍ കളിക്കുമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന് ഉറപ്പ്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയാണ് ഫേവറിറ്റുകള്‍ എന്നാണ് മിസ്ബ പറയുന്നത്. ഇങ്ങനെ പറയാന്‍ മിസ്ബയ്ക്ക ഒരു കാരണവും ഉണ്ട്. സിഡ്‌നിയിലെ പിച്ച് സ്പിന്‍ ബൗളിംഗിനെ തുണയ്ക്കുന്നതാണ്. ഇന്ത്യയ്ക്കാകട്ട സ്പിന്നില്‍ വ്യക്തമായ മേധാവിത്വവും ഉണ്ട്.
സെമിയില്‍ ഇന്ത്യ കനത്ത വെല്ലുവിളിയാകുമെന്ന് ഓസീസ് ക്യാപ്റ്റന്‍ മൈക്കില്‍ ക്ലാര്‍ക്കും സമ്മതിച്ചിട്ടുണ്ട്. പക്ഷേ സ്പിന്നര്‍മാര്‍ നിര്‍ണായകമാകുമെന്ന കാര്യം സമ്മതിക്കാന്‍ ക്ലാര്‍ക്ക് തയ്യാറല്ല. തങ്ങള്‍ക്കും മികച്ച സ്പിന്‍ നിരയുണ്ടെന്ന് മറക്കരുതെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. പാര്‍ട്ട് ടൈമറായ മാക്‌സ്‌വെല്ലിനാണ് ഓസീസ് ടീമില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല.'

സിഡ്‌നിയില്‍ നടന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പിന്നര്‍മാരാണ് കളി തിരിച്ചതെന്നാണ് മിസ്ബ ഓസീസ് ടീമിനെ ഓര്‍മിപ്പിക്കുന്നത്. ഇമ്രാന്‍ താഹിറും ജെ പി ഡുമിനിയും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. മാത്രമല്ല മികച്ച ഫോമിലാണ് ടീം ഇന്ത്യ കളിക്കുന്നത്. ഏഴ് മത്സരം തുടര്‍ച്ചയായി ജയിച്ച് എത്തുന്ന അവരുടെ ആത്മവിശ്വാസം ഒരു കളി തോറ്റ ഓസ്്‌ട്രേലിയയ്ക്ക് ഉണ്ടാകില്ലെന്നും മിസ്ബ കരുതുന്നു.