For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടിലും ഓസീസിന് രക്ഷയില്ല; ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്, റെക്കോഡിട്ട് മില്ലറും ഡുപ്ലെസ്സിസും

നാട്ടിലും ഓസീസിന് രക്ഷയില്ല | Oneindia Malayalam

ഹൊബാര്‍ട്ട്: ക്രിക്കറ്റില്‍ നിലവിലെ ഏകദിന ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ കഷ്ടക്കാലം തുടരുന്നു. ഫൈനലിന് തുല്ല്യമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഓസീസ് കിരീടം കൈവിട്ടു. മൂന്ന് സെഞ്ച്വറികളും റെക്കോഡ് കൂട്ടുകെട്ടും പിറന്ന മല്‍സരത്തില്‍ ആതിഥേയരായ ഓസീസിനെ 40 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക കൈക്കലാക്കുകയും ചെയ്തു

ദക്ഷിണാഫ്രിക്ക 5ന് 320

ദക്ഷിണാഫ്രിക്ക 5ന് 320

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസ്സിസിന്റേയും (125) ഡേവിഡ് മില്ലറുടെയും (139) സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 320 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 108 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് മില്ലറുടെ ഇന്നിങ്‌സ്. 114 പന്തില്‍ 15 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ഡുപ്ലെസ്സിസിന്റെ ഇന്നിങ്‌സ്. ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക്കും മാര്‍കോ സ്‌റ്റോയ്‌നിസും രണ്ടു വീതവും ജോസ് ഹാസ്ല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

റെക്കോഡ് കൂട്ടുകെട്ടുമായി മില്ലറും ഡുപ്പെസ്സിസും

റെക്കോഡ് കൂട്ടുകെട്ടുമായി മില്ലറും ഡുപ്പെസ്സിസും

നാലാം വിക്കറ്റില്‍ ഡുപ്പെസ്സിസും മില്ലറും ചേര്‍ന്നാണ് മല്‍സരഗതി മാറ്റിയത്. മൂന്ന് വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റില്‍ ഡുപ്ലെസ്സിസും മില്ലറും ചേര്‍ന്ന് ഉജ്ജ്വല കൂട്ടൂകെട്ടിലൂടെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 252 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ഓസീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയാണിത്. ദക്ഷിണാഫ്രിക്കയും ഓസീസും തമ്മിലുള്ള ഏകദിനത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഡുപ്ലെസ്സിസും മില്ലറും ചേര്‍ന്ന് മറികടക്കുകയും ചെയ്തു. 2000ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്റ്റീവ് വോ-മൈക്കല്‍ ബെവന്‍ സഖ്യം നേടിയ 222 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്.

ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറി വിഫലം

മറുപടിയില്‍ ഷോണ്‍ മാര്‍ഷ് (106) സെഞ്ച്വറിയുമായും മാര്‍കോ സ്‌റ്റെയ്‌നിസ് (63) അര്‍ധസെഞ്ച്വറിയുമായും പൊരുതി നോക്കിയെങ്കിലും ഓസീസ് പോരാട്ടം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 280 റണ്‍സിലൊതുങ്ങുകയായിരുന്നു. 102 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. 76 പന്ത് നേരിട്ട സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്ല്‍ സ്റ്റെയ്‌നും കാഗിസോ റബാണ്ടയും മൂന്ന് വിക്കറ്റ് വീതവും ഡ്വയ്ന്‍ പ്രിട്ടോറിയസ് രണ്ടും ലുന്‍ഗി എന്‍ഗിഡി ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു.

Story first published: Sunday, November 11, 2018, 18:22 [IST]
Other articles published on Nov 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+