2019 ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടേത്!! കാത്തിരിക്കുന്നത് നാഴികക്കല്ലുകള്‍... കോലിക്കൊപ്പം ഷമിയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിട്‌ത്തോളം ബെസ്റ്റ് ടൈമാണിത്. തുടര്‍ച്ചയായ പരമ്പര വിജയങ്ങളുമായി ടീം ഇന്ത്യ മുന്നേറുകയാണ്. ചില തിരിച്ചടികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് 2018. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുള്‍പ്പെടെ ചില താരങ്ങള്‍ പല നാഴികക്കല്ലുകളും പിന്നിടുന്നതിനും 2018 സാക്ഷിയായി.
അടുത്ത വര്‍ഷവും ചില അപൂര്‍വ്വ നാഴികക്കല്ലുകള്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

20,000 തികയ്ക്കാന്‍ കോലി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അദ്ഭുതപ്പെടുത്തുന്ന ഫോമിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച താരമന്ന ലോക റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായിരുന്നു. 2019ല്‍ മറ്റൊരു നാഴികക്കല്ല് കൂടി കോലിയെ കാത്തിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ് അദ്ദേഹം. 18,665 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞ കോലിക്ക് 20,000 റണ്‍സ് ക്ലബ്ബിലെത്താന്‍ 1335 റണ്‍സ് കൂടി മതി. നിലവിലെ ഫോമില്‍ 2019ല്‍ അദ്ദേഹത്തിന് ഈ നാഴികക്കല്ല് മറികടക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
നിലവില്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ 20,000 റണ്‍സ് ക്ലബില്‍ അംഗമായിട്ടുള്ളൂ. എന്നാല്‍ ലോക ക്രിക്കറ്റില്‍ 11 പേര്‍ ഈ നേട്ടത്തിന് ഉടമകളായിട്ടുണ്ട്.

1000 ബൗണ്ടറിക്കരികെ കോലി
ഏകദിനത്തില്‍ 1000 ബൗണ്ടറികളെന്ന നേട്ടത്തിന് അരികിലാണ് കോലി. ഇതിനകം 962 ബൗണ്ടറികള്‍ ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തു കഴിഞ്ഞു. 38 ബൗണ്ടറികള്‍ കൂടി നേടാനായാല്‍ അദ്ദേഹത്തിന് 1000 ബൗണ്ടറികളെന്ന നാഴികക്കല്ല് തികയ്ക്കാം.
2019ല്‍ കോലിയെ കാത്തിരിക്കുന്ന രണ്ടാമത്തെ നാഴികക്കല്ല് കൂടിയാണിത്. നിലവില്‍ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ഏകദിനത്തില്‍ 1000 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

സെഞ്ച്വറി തേടി ഷമി
വിവാദങ്ങളും തുടര്‍ന്നുണ്ടായ കേസുമെല്ലാം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്നു കരുതിയെങ്കിലും ഇവയെ എല്ലാം അതിജീവിച്ചാണ് അദ്ദേഹം ടീമില്‍ തിരിച്ചെത്തിയത്. ഏകദിനത്തില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികയ്ക്കുകയെന്നതാവും 2019ല്‍ ഷമിയുടെ പ്രധാന ലക്ഷ്യം. ഇതിനായി അദ്ദേഹത്തിന് ആറു വിക്കറ്റുകള്‍ മാത്രം മതി. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികയ്ക്കാനായാല്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിന് ഷമി അര്‍ഹനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications