വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: ലോക റെക്കോഡിടാന്‍ ടെയ്‌ലര്‍, കാംബ്ലിക്കൊപ്പമെത്തുമോ മായങ്ക്?

വെല്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ നിരവധി നാഴികക്കല്ലുകളാണ് പിറക്കാനിരിക്കുന്നത്. വെല്ലിങ്ടണിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. നേരത്തേ നടന്ന ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര തൂത്തുവാരി കിവികള്‍ കണക്കുതീര്‍ത്തിരുന്നു.

ബുംറ ടെസ്റ്റില്‍ തിരിച്ചുവരും... ഇന്ത്യയെ വീഴ്ത്താന്‍ കിവീസിന് തന്ത്രം ഉപദേശിച്ച് ഷെയ്ന്‍ ബോണ്ട്ബുംറ ടെസ്റ്റില്‍ തിരിച്ചുവരും... ഇന്ത്യയെ വീഴ്ത്താന്‍ കിവീസിന് തന്ത്രം ഉപദേശിച്ച് ഷെയ്ന്‍ ബോണ്ട്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുന്ന എട്ടാമത്തെ ടെസ്റ്റ് കൂടിയാണ് വെല്ലിങ്ടണിലേത്. മറുഭാഗത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ കിവികളുടെ ആദ്യത്തെ ഹോം ടെസ്റ്റായിരിക്കും ഇത്. വരാനിരിക്കുന്ന പരമ്പരയില്‍ പിറക്കാനിരിക്കുന്ന നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

100 ടെസ്റ്റ് വിജയങ്ങള്‍

100 ടെസ്റ്റ് വിജയങ്ങള്‍

പരമ്പരയിലെ ഏതെങ്കിലുമൊരു ടെസ്റ്റില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിന്റെ 100ാമത്തെ ടെസ്റ്റ് വിജയമായിരിക്കും അത്. ഈ നേട്ടം കൈവരിച്ച ഏഴാമത്തെ ടീമായും കിവീസ് മാറും. ഇതുവരെ 440 ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡ് കളിച്ചിട്ടുള്ളത്. ഇവയില്‍ 99 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 175 ടെസ്റ്റുകളില്‍ പരാജയം നേരിട്ടു.

സെഞ്ച്വറിക്കരികെ ടെയ്‌ലര്‍

സെഞ്ച്വറിക്കരികെ ടെയ്‌ലര്‍

ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറുടെ നൂറാമത്തെ ടെസ്റ്റാണ് വെല്ലിങ്ടണിലേത്. ഈ കളിയില്‍ ഇറങ്ങുന്നതോടെ പുതിയ ലോക റെക്കോര്‍ഡിന് അദ്ദേഹം അവകാശിയാവും. മൂന്നു ഫോര്‍മാറ്റുകളിലും 100 മല്‍സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്.

300 തികയ്ക്കാന്‍ സോത്തി

300 തികയ്ക്കാന്‍ സോത്തി

ന്യൂസിലാന്‍ഡിന്റെ പ്രമുഖ പേസര്‍ ടിം സോത്തി ടെസ്റ്റില്‍ ഇതുവരെ 295 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ കൂടി നേടിയാല്‍ 300 വിക്കറ്റ് ക്ലബ്ബില്‍ അദ്ദേഹം അംഗമാവും. ന്യൂസിലാന്‍ഡിനായി ഇതുവരെ ടെസ്റ്റില്‍ ആര്‍ക്കും 300 വിക്കറ്റ് തികയ്ക്കാനായിട്ടില്ല. മുന്‍ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിയുടെ (299 വിക്കറ്റ്) നിലവിലെ ടെസ്റ്റ് റെക്കോര്‍ഡ്.

കാംബ്ലിക്കൊപ്പമെത്താന്‍ മായങ്ക്

കാംബ്ലിക്കൊപ്പമെത്താന്‍ മായങ്ക്

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായ മായങ്ക് അഗര്‍വാളുടെ സമ്പാദ്യം 872 റണ്‍സാണ്. 128 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനാവും. ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ 128 റണ്‍സെടുത്താല്‍ അതിവേഗത്തില്‍ 1000 റണ്‍സെന്ന മുന്‍ താരം വിനോദ് കാംബ്ലിയുടെ റെക്കോര്‍ഡിനൊപ്പം മായങ്കുമെത്തും. വെറും 14 ഇന്നിങ്‌സുകളിലാണ് കാംബ്ലി 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

7000 റണ്‍സിനരികെ വില്ല്യംസണ്‍

7000 റണ്‍സിനരികെ വില്ല്യംസണ്‍

ടെസ്റ്റില്‍ 7000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍. ഇതുവരെ 6986 റണ്‍സ് വില്ല്യംസണ്‍ നേടിക്കഴിഞ്ഞു. അടുത്ത ഇന്നിങ്‌സില്‍ 14 റണ്‍സ് മാത്രമെടുത്താല്‍ അദ്ദേഹം 7000 റണ്‍സ് ക്ലബ്ബിലെത്തും. ഇതോടെ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ന്യൂസിലാന്‍ഡ് ക്യാപ്റ്റനായും വില്ല്യംസണ്‍ മാറും.

എലൈറ്റ് ക്ലബ്ബിലെത്താന്‍ കോലി

എലൈറ്റ് ക്ലബ്ബിലെത്താന്‍ കോലി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സെന്ന നേട്ടത്തിന് അടുത്താണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്നു ഫോര്‍മാറ്റിലുമായി അദ്ദേഹത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം 21863 റണ്‍സാണ്. 117 റണ്‍സ് കൂടി നേടിയാല്‍ കോലിക്കു 22,000 റണ്‍സ് തികയ്ക്കാം. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോര്‍ഡും ഇതോടെ കോലിയുടെ പേരിലാവും.

Story first published: Wednesday, February 19, 2020, 16:01 [IST]
Other articles published on Feb 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X