വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs കിവീസ്: നാഴികക്കല്ല് പിന്നിടാന്‍ കോലിയും ഹിറ്റ്മാനും... ചരിത്രം തിരുത്താന്‍ ഇന്ത്യയും

വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡിലാണ് ആദ്യ മല്‍സരം

Milestones waiting in India- Newzealand T20 series | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിക്കു വേദിയാവുന്നത് ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ്. ഈ വര്‍ഷം കളിച്ച രണ്ടു പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും ന്യൂസിലാന്‍ഡിലെത്തിയിരിക്കുന്നത്.

ഇന്ത്യ vs ന്യൂസിലാന്‍ഡ്: ടി20 പരമ്പര ഇന്ത്യ നേടുമോ? വലിയ പ്രതീക്ഷ വേണ്ട!! കണക്കുകള്‍ ഇങ്ങനെ, ദയനീയംഇന്ത്യ vs ന്യൂസിലാന്‍ഡ്: ടി20 പരമ്പര ഇന്ത്യ നേടുമോ? വലിയ പ്രതീക്ഷ വേണ്ട!! കണക്കുകള്‍ ഇങ്ങനെ, ദയനീയം

ഈ പരമ്പരയില്‍ ചില നാഴികക്കല്ലുകള്‍ ഇരുടീമുകളിലെ താരങ്ങളെയും ഇന്ത്യയെയും കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

മാന്‍ ഓഫ് ദി മാച്ചില്‍ റെക്കോര്‍ഡിടാന്‍ കോലി

മാന്‍ ഓഫ് ദി മാച്ചില്‍ റെക്കോര്‍ഡിടാന്‍ കോലി

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന റെക്കോര്‍ഡിനു അരികിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ പരമ്പരയില്‍ ഇതു തന്റെ പേരിലാക്കാമെന്ന പ്രതീക്ഷയിലായിരിക്കും അദ്ദേഹം. നിലവില്‍ 12 ടി20കളില്‍ മാന്‍ ഓഫ് ദി മാച്ചായിട്ടുള്ള കോലി അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ്.
നിലവില്‍ ഉജ്ജ്വല പ്രകടനമാണ് മൂന്നു ഫോര്‍മാറ്റിലും കോലി കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 78 ടി20കളില്‍ നിന്നും 138.53ന്റെ സ്‌ട്രൈക്ക് റേറ്റോടെ 2689 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 24 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ടി20യില്‍ സെഞ്ച്വറി മോഹിച്ച് ടെയ്‌ലര്‍

ടി20യില്‍ സെഞ്ച്വറി മോഹിച്ച് ടെയ്‌ലര്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും മധ്യനിര ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലര്‍ അപൂര്‍വ്വ നേട്ടത്തിന് കൈയെത്തുംദൂരത്താണ്. 100 ടി20കള്‍ കളിച്ച ആദ്യ കിവീസ് താരമെന്ന റെക്കോര്‍ഡാണ് ടെയ്‌ലര്‍ ഈ പരമ്പരയില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 95 ടി20കളില്‍ അദ്ദേഹം ന്യൂസിലാന്‍ഡിനു വേണ്ടി കളിച്ചു കഴിഞ്ഞു. ഇന്ത്യക്കെതിരേയുള്ള പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും ഇറങ്ങിയാല്‍ ടെയ്‌ലര്‍ റെക്കോര്‍ഡ് കുറിക്കും.
35 കാരനായ ടെയ്‌ലര്‍ 95 ടി20കളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 1743 റണ്‍സാണ് നേടിയത്. 2006ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ടി20യില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം.

10,000 റണ്‍സ് ക്ലബ്ബിലേക്ക് ഹിറ്റ്മാന്‍

10,000 റണ്‍സ് ക്ലബ്ബിലേക്ക് ഹിറ്റ്മാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. നിലവില്‍ 216 ഇന്നിങ്‌സുകളില്‍ നിന്നും 9937 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം.
നിലവില്‍ ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഓപ്പണറായി ഇറങ്ങി 10,000 റണ്‍സ് ക്ലബ്ബിലെത്തിയ ഇന്ത്യന്‍ കളിക്കാര്‍.

കന്നി പരമ്പര നേട്ടം

കന്നി പരമ്പര നേട്ടം

ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ കന്നി ടി20 പരമ്പരയാണ് ഇന്ത്യ ഇത്തവണ സ്വപ്‌നം കാണുന്നത്. ടി20യില്‍ കിവീസിനെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് വളരെ മോശമാണ്. അവിടെ ഇതുവരെ കളിച്ച അഞ്ചു ടി20കളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായിട്ടുള്ളൂ.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഇതുവരെ നാലു ടി20 പരമ്പരകളാണ് കളിച്ചിട്ടുള്ളത്. രണ്ടെണ്ണത്തില്‍ വീതം ഇരു ടീമുകളും വേദിയാവുകയായിരുന്നു. 2017ല്‍ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ മാത്രമേ കിവീസിനെതിരേ ഇന്ത്യക്കു ജേതാക്കളാവാനായിട്ടുള്ളൂ. ശേഷിച്ചവയിലെല്ലാം ന്യൂസിലാന്‍ഡിനായിരുന്നു കിരീടം.

Story first published: Wednesday, January 22, 2020, 12:46 [IST]
Other articles published on Jan 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X