Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡുകളുടെ തമ്പുരാനാവാന്‍ വീണ്ടും കോലി... വിന്‍ഡീസിനെതിരേ ചരിത്രം വഴിമാറും!!

ലോക ക്രിക്കറ്റിലെ ഇതിഹാസമെന്ന പദവിയിലേക്കു കോലി | Oneindia Malayalam

രാജ്‌കോട്ട്: റെക്കോര്‍ഡുകളും നാഴികക്കല്ലുകളും ഒന്നിനു പിറകെ ഒന്നായി മറികടന്ന് ലോക ക്രിക്കറ്റിലെ ഇതിഹാസമെന്ന പദവിയിലേക്കു കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിവയിലെല്ലാം വിന്‍ഡീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നുണ്ട്.

പുതിയ പല നാഴികക്കല്ലുകള്‍ ഈ പരമ്പരകളില്‍ കോലി പിന്നിടുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

 60 സെഞ്ച്വറികള്‍

60 സെഞ്ച്വറികള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 58 സെഞ്ച്വറികളാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം. 35 ഏകദിന സെഞ്ച്വറികളും 23 ടെസ്റ്റ് സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. രണ്ടു സെഞ്ച്വറികള്‍ കൂടി നേടിയാല്‍ 60 എന്ന സംഖ്യ തികയ്ക്കാന്‍ അദ്ദേഹത്തിനാവും. ലോക ക്രിക്കറ്റില്‍ നാലു താരങ്ങള്‍ മാത്രമേ ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.
100 സെഞ്ച്വറികളുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റില്‍ തലപ്പത്ത്. റിക്കി പോണ്ടിങ് (71), കുമാര്‍ സങ്കക്കാര (63), ജാക്വസ് കാലിസ് (62) എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള മറ്റു താരങ്ങള്‍.

 ടി20യില്‍ കൂടുതല്‍ റണ്‍സ്

ടി20യില്‍ കൂടുതല്‍ റണ്‍സ്

അന്താരാഷ്ട്ര ട്വന്റിയില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നിലവില്‍ നാലാംസ്ഥാനത്താണ് കോലി. 48.88 ശരാശരിയില്‍ 58 ടി20കളില്‍ നിന്നും 2102 റണ്‍സാണ് അദ്ദേഹം നേടിയത്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. 2271 റണ്‍സ് താരത്തിന്റെ അക്കൗണ്ടിലുണ്ട്. ന്യൂസിലാന്‍ഡിന്റെ തന്നെ മുന്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം (2140), പാകിസ്താന്റെ ശുഐബ് മാലിക്ക് (2121) എന്നവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
വിന്‍ഡീസിനെതിരേ മൂന്നു ടി20കളിലാണ് ഇന്ത്യ കളിക്കുന്നത്. ഇവയില്‍ നിന്നും 170 റണ്‍സ് നേടാനായാല്‍ ഗുപ്റ്റിലിനെ പിന്തള്ളി കോലി തലപ്പത്തേക്കു കയറും.

10,000 റണ്‍സിനരികെ

10,000 റണ്‍സിനരികെ

ഏകദിനത്തില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് കോലി. 10000 റണ്‍സ് ക്ലബ്ബിലെത്താന്‍ അദ്ദേഹത്തിന് 221 റണ്‍സ് കൂടി മതി. വിന്‍ഡീസുമായി അഞ്ച് ഏകദിങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.
നേരത്തേ നാല് ഇന്ത്യന്‍ താരങ്ങളാണ് 10,000 റണ്‍സ് നേടിയിട്ടുള്ളത്. വിന്‍ഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ 10,000 റണ്‍സ് തികച്ചാലും ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരമായി കോലി മാറും. 259 ഇന്നിങ്‌സുകളില്‍ നിന്നും 10,000 റണ്‍സെടുത്ത ഇതിഹാസതാരം സച്ചിന്റെ പേരിലാണ് റെക്കോര്‍ഡ്.

പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍

പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍

കരിയറില്‍ ഇതുവരെ 14 തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ കോലിയെ തേടിയെത്തിയിട്ടുണ്ട്. നിലവിലെ ഫോമില്‍ വിന്‍ഡീസിനെതിരേയും അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും.
വിന്‍ഡീസിനെതിരായ മൂന്നു പരമ്പരകളില്‍ രണ്ടെണ്ണത്തിലങ്കിലും പുരസ്‌കാരം നേടിയാല്‍ കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ താരമായി കോലി മാറും.

Story first published: Wednesday, October 3, 2018, 14:53 [IST]
Other articles published on Oct 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+