For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാന്‍ സംഭവം തന്നെ!! മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍... സച്ചിനെ മറികടന്നു, കോലിയെയും

പല നാഴികക്കല്ലുകളും രോഹിത് മറികടന്നിരുന്നു

By Manu
മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍.. | OneIndia Malayalam

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സമാനുമായ വിരാട് കോലി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. നേരത്തേ തന്നെ കോലിക്കു സാധിച്ചിട്ടില്ലാത്ത ചില റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള താരമാണ് ഹിറ്റ്മാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ വമ്പന്‍ ജയം കൊയ്ത നാലാം ഏകദിനത്തില്‍ രോഹിത് സെഞ്ച്വറിയുമായി മിന്നിയിരുന്നു.

കരിയറിലെ നാലാം ഡബിള്‍ സെഞ്ച്വറി അദ്ദേഹം കുറിച്ചേക്കുമെന്ന് വരെ ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 162 റണ്‍സില്‍ രോഹിത് പുറത്താവുകയായിരുന്നു. മുഴുവന്‍ ഓവറും ക്രീസിലുണ്ടായിരുന്നെങ്കില്‍ വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറിക്കു ലോകം സാക്ഷിയാവുമായിരുന്നു. ഡബിള്‍ സെഞ്ച്വറി നേടാനായില്ലെങ്കിലും ചില നാഴികക്കല്ലുകള്‍ മുംബൈയില്‍ ഹിറ്റ്മാന്‍ മറികടന്നിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

150നു മുകളില്‍ സ്‌കോര്‍ വീണ്ടും

150നു മുകളില്‍ സ്‌കോര്‍ വീണ്ടും

കരിയറില്‍ വീണ്ടുമൊരിക്കല്‍ കൂടി 150നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ മുംബൈയില്‍ രോഹിത്തിനു കഴിഞ്ഞു. ശ്രദ്ധയോടെ തുടങ്ങിയ അദ്ദേഹം പിന്നീട് ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡു ക്രീസിലെത്തിയതോടെയാണ് ഹിറ്റ്മാന്‍ അടിച്ചു തകര്‍ത്തത്.
ഏകദിനത്തില്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് മാത്രമല്ല 150നു മുകളില്‍ കൂടുതല്‍ തവണ സ്‌കോര്‍ ചെയ്ത താരവും രോഹിത്താണ്. കരിയറിലെ ഏഴാമത്തെ 150നു മുകളില്‍ സ്‌കോറാണ് മുംബൈയില്‍ അദ്ദേഹം നേടിയത്. ഇതില്‍ മൂന്നെണ്ണം ഡബിള്‍ സെഞ്ച്വറിയിലെത്തിക്കാന്‍ രോഹിത്തിനായിട്ടുണ്ട്.

ബ്രാബണ്‍ സ്റ്റേഡിയത്തിലെ കന്നി സെഞ്ച്വറി

ബ്രാബണ്‍ സ്റ്റേഡിയത്തിലെ കന്നി സെഞ്ച്വറി

പൂനെയിലെ ബ്രാബണ്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള നാലാം ഏകദിന നടന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇവിടെ നടന്ന ഏകദിന മല്‍സരം കൂടിയായിരുന്നു ഇത്. 2006ല്‍ ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി മല്‍സരമാണ് ഇവിടെ അവസാനമായി നടന്നത്.
ഇതുവരെ എട്ടു മല്‍സരങ്ങള്‍ മാത്രമേ ഈ സ്‌റ്റേഡിയത്തില്‍ നടന്നിട്ടുള്ളൂ. ഈ വേദിയില്‍ ആദ്യമായി സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡാണ് കഴിഞ്ഞ മല്‍സരത്തില്‍ രോഹിത് തന്റെ പേരില്‍ കുറിച്ചത്.

 ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍

ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം നേടിയ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് മുംബൈയില്‍ രോഹിത് കണ്ടെത്തിയത്. മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് റെക്കോര്‍ഡ്. 2011ല്‍ നടന്ന മല്‍സരത്തിലാണ് 219 റണ്‍സുമായി വീരു റെക്കോര്‍ഡിട്ടത്.
ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ തന്നെ വിരാട് കോലി നേടിയ 157* എന്ന സ്‌കോറിനെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളിയാണ് രോഹിത് രണ്ടാംസ്ഥാനത്തേക്കു കയറിയത്. 140 റണ്‍സുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടോപ്പ് ഫൈവിലുണ്ട്.

 വേഗത്തില്‍ 21 സെഞ്ച്വറികള്‍

വേഗത്തില്‍ 21 സെഞ്ച്വറികള്‍

ഏകദിന കരിയറിലെ 21ാം സെഞ്ച്വറിയാണ് നാലാം ഏകദിനത്തില്‍ രോഹിത് നേടിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച നാലാമത്തെ താരമായി അദ്ദേഹം മാറി. 186 ഇന്നിങ്‌സുകളില്‍ നിന്നാണ് ഹിറ്റ്മാന്റെ നേട്ടം.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് എലൈറ്റ് ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാംസ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് മൂന്നാമതുമുണ്ട്. ഇതുവരെ കളിച്ച 186 ഇന്നിങ്‌സുകളില്‍ 79ലും രോഹിത് മധ്യനിരയിലാണ് കളിച്ചത് എന്നതാണ് കൗതുകകരം.

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനും മുംബൈയില്‍ രോഹിത് അവകാശിയായി. കളിയില്‍ നാലു സിക്‌സറുകള്‍ നേടിയതോടെയാണ് ഹിറ്റ്മാന്‍ ഈ നേട്ടത്തിലെത്തിയത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ (195 സിക്‌സറുകള്‍) മൂന്നാംസ്ഥാനത്തേക്കു അദ്ദേഹം പിന്തള്ളുകയായിരുന്നു.
ഏകദിനത്തില്‍ 198 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. എംഎസ് ധോണി മാത്രമാണ് ഇനി ഹിറ്റ്മാന് മുന്നിലുള്ളത്. 218 സിക്‌സറുകള്‍ എംഎസ്ഡി അടിച്ചുകൂട്ടിയിട്ടുണ്ട്.

Story first published: Tuesday, October 30, 2018, 11:17 [IST]
Other articles published on Oct 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+