വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്രീഡിയെ കടത്തി വെട്ടി ഹിറ്റ്മാന്‍!! കോലിക്കും ധോണിക്കും അഭിമാനനിമിഷം... ടീം ഇന്ത്യക്കും നേട്ടം

നിരവധി നാഴികക്കല്ലുകള്‍ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ പിന്നിട്ടിരുന്നു

By Manu
ടീം ഇന്ത്യക്കും നേട്ടം Match Review |India vs Westindies

തിരുവനന്തപുരം: കേരള മണ്ണില്‍ നടന്ന ഏകദിന മല്‍സരം തീപാറുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ടീം ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നാണംകെടുകയായിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് കരീബിയന്‍സിനെ ഇന്ത്യ കശാപ്പ് ചെയ്തത്.

ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-1നു കൈക്കലാക്കുകയും ചെയ്തിരുന്നു. വിന്‍ഡീസിനെതിരേ നേടിയ വമ്പന്‍ വിജയത്തിനു ശേഷം ഇന്ത്യന്‍ ടീമും ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രഹിത് ശര്‍മയുമെല്ലാം ചില നാഴികക്കല്ലുകള്‍ പിന്നിട്ടിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

 വേഗത്തില്‍ അവസാനിച്ച മല്‍സരം

വേഗത്തില്‍ അവസാനിച്ച മല്‍സരം

ഡേ- നൈറ്റ് മല്‍സരമായിരുന്നു കഴിഞ്ഞ കളിയെങ്കിലും വൈകുന്നേരമാവുമ്പോഴേക്കും ഇന്ത്യ കളി അവസാനിപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ 31.5 ഓവറില്‍ 104ന് പുറത്താക്കിയ ഇന്ത്യ മറുപടിയില്‍ 14.5 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇരുടീമും കൂടി ആകെ കളിച്ചത് 46.4 ഓവര്‍ മാത്രമാണ്. ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണ്.
ഓവറുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച മല്‍സരമെന്ന റെക്കോര്‍ഡാണ് ഗ്രീന്‍ഫീല്‍ഡില്‍ പിറന്നത്. 2010ല്‍ ചെന്നൈയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കളി 48.1 ഓവറില്‍ അവസാനിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇത് കോലിപ്പട പഴങ്കഥയാക്കുകയായിരുന്നു.

വിന്‍ഡീസിന്റെ ചെറിയ സ്‌കോര്‍

വിന്‍ഡീസിന്റെ ചെറിയ സ്‌കോര്‍

ഏകദിനത്തില്‍ ഇന്ത്യക്കെതിരേ വിന്‍ഡീസിന്റെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍ കൂടിയാണ് തിരുവനന്തപുരത്ത് നേടിയ 104 റണ്‍സ്. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് കരീബിയന്‍ കശാപ്പിന് ചുക്കാന്‍ പിടിച്ചത്. ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും മികച്ച പിന്തുണ കൂടി നല്‍കിയോടെ വിന്‍ഡീസിന്റെ പതനം വേഗത്തിലാവുകയായിരുന്നു.
1997ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇന്ത്യക്കെതിരേ നേടിയ 121 റണ്‍സെന്ന റെക്കോര്‍ഡാണ് ഇത്തവണ തിരുത്തിക്കുറിക്കപ്പെട്ടത്.

തുടര്‍ച്ചയായ എട്ടാം പരമ്പര നേട്ടം

തുടര്‍ച്ചയായ എട്ടാം പരമ്പര നേട്ടം

ഒരു ടീമിനെതിരേ തുടര്‍ച്ചയായ ഏകദിന പരമ്പരകളെന്ന തങ്ങളുടെ റക്കോര്‍ഡിനാപ്പമാണ് ഇന്ത്യയെത്തിയത്. വിന്‍ഡീസിനെതിരേ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തേ ശ്രീലങ്കയ്‌ക്കെതിരേയാണ് ഇന്ത്യ തുടര്‍ച്ചയായി എട്ടു പരമ്പരകള്‍ നേടിയിട്ടുള്ളത്.
2007നു ശേഷം വിന്‍ഡീസിനെതിരേ ഇന്ത്യക്കു പരമ്പര നഷ്ടമായിട്ടില്ല.
2007നു ശേഷം നാട്ടില്‍ അഞ്ചും വിദേശത്ത് മൂന്നും ഏകദിന പരമ്പരകളാണ് ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം വെന്നിക്കൊടി പാറിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

രോഹിത്തിന് സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി

രോഹിത്തിന് സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ സിക്‌സറുകള്‍ ഇരട്ടസെഞ്ച്വറി തികയ്ക്കുന്നതിനും തിരുവനന്തപുരം സാക്ഷിയായി. ഏകദിനത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാണ് ഹിറ്റ്മാന്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തള്ളിയ രോഹിത് ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സര്‍ പായിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു.
ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ ആറാംസ്ഥാനത്താണ് രോഹിത്. 202 സിക്‌സറുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

വേഗത്തില്‍ 200 സിക്‌സറുകള്‍

വേഗത്തില്‍ 200 സിക്‌സറുകള്‍

കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 200 സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് രോഹിത് അവകാശിയായി. വെറും 187 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. 195 ഇന്നിങ്‌സുകളെന്ന പാക് ഇതിഹാസതാരം ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡ് രോഹിത് മറികടക്കുകയായിരുന്നു.

ധോണി മൂന്നാംസ്ഥാനത്ത്

ധോണി മൂന്നാംസ്ഥാനത്ത്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറി. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചറുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്. നേരത്തേ 424 പേരെ പുറത്താക്കിയ ധോണി ബൗച്ചര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. അഞ്ചാം ഏകദിനത്തില്‍ ഭുവിയുടെ ബൗളിങില്‍ കിരെണ്‍ പവെലിന്റെ ക്യാച്ചെടുത്തതോടെയാണ് ധോണി റെക്കോര്‍ഡിട്ടത്.
നിലവില്‍ ഏറ്റവുമധികം സ്റ്റംപിങുകളെനന് ലോക റെക്കോര്‍ഡ് ധോണിയുടെ പേരിലാണ് (115). 310 പേരെ ക്യാച്ചിലൂടെയുമാണ് അദ്ദേഹം പുറത്താക്കിയത്.

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

വിന്‍ഡീസിനെതിരേ ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിന് വിരാട് കോലി അര്‍ഹനായി. 453 റണ്‍സാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹം അടിച്ചുകൂട്ടിയത്. 2017ലെ പരമ്പരയില്‍ വിന്‍ഡീസിനെതിരേ അജിങ്ക്യ രഹാനെ നേടിയ 336 റണ്‍സെന്ന റെക്കോര്‍ഡ് കോലി തിരുത്തുകയായിരുന്നു.
ഇപ്പോള്‍ സമാപിച്ച ഏകദിന പരമ്പരയില്‍ ആദ്യ മൂന്ന് ഏകദിനങ്ങളിലും കോലി സെഞ്ച്വറി കണ്ടെത്തിയിരുന്നു. 151 ആണ് പരമ്പരയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

നാട്ടില്‍ തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍

നാട്ടില്‍ തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍

കോലിക്കു കീഴില്‍ നാട്ടില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ പരമ്പരനേട്ടം കൂടിയാണിത്. നാലു പരമ്പരകളെന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡ് ഇതോടെ തകരുകയായിരുന്നു. കരുത്തരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയും വിന്‍ഡീസിനെതിരേ രണ്ടു തവണയുമാണ് ഇന്ത്യ പരമ്പര നേട്ടം കൈക്കലാക്കിയത്.

Story first published: Friday, November 2, 2018, 11:39 [IST]
Other articles published on Nov 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X