For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയില്‍ ചരിത്രവിജയത്തിനായി ഓസ്‌ട്രേലിയ ഇറങ്ങുന്നു

By Anwar Sadath

റാഞ്ചി: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം മത്സരം റാഞ്ചിയില്‍ അരങ്ങേറുമ്പോള്‍ ഇരുടീമുകളും പരമ്പര വിജയത്തിനായാണ് ശ്രമം. ഇന്ത്യയില്‍ ചരിത്രവിജയം നേടി പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയ ശ്രമിക്കുമ്പോള്‍ ഹോം മാച്ചുകളിലെ റെക്കോര്‍ഡ് കൈവിടാതിരിക്കാനാണ് കോലിയുടെയും സംഘത്തിന്റെയും ശ്രമം.

പരിക്കാണ് ഓസ്‌ട്രേലിയയെ വലയ്ക്കുന്നത്. പ്രധാന ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പരിക്കേറ്റ് മടങ്ങിയിരുന്നു. ഇന്ത്യയുടെ ഭാഗത്താകട്ടെ പരിക്കേറ്റ് രണ്ടാം മത്സരം കളിക്കാതിരുന്ന മുരളി വിജയ് മടങ്ങിവരുന്നതോടെ ബാറ്റിങ് നിര കൂടുതല്‍ കരുത്തുറ്റതാകും.

ravindra-jadeja

മത്സരഫലം എന്തായാലും ഓസ്‌ട്രേലിയയെ റാഞ്ചിയില്‍ വലിയൊരു റെക്കോര്‍ഡ് കാത്തിരിപ്പുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 800 മത്സരം പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ടീമായി മാറുകയാണ് ഓസ്‌ട്രേലിയ. 1877ല്‍ മെല്‍ബണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തോടെ തുടങ്ങിയ ടീം 140 വര്‍ഷങ്ങളാണ് പിന്നിടുന്നത്. നേരത്തെ ഇംഗ്ലണ്ട് ടീം 800 ടെസ്റ്റ് എന്ന കടമ്പ പിന്നിടുന്ന ആദ്യ ടീമായി മാറിയിരുന്നു.

76 റണ്‍സ് കൂടി നേടിയാല്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ 5,000 റണ്‍സ് തികയ്ക്കും. 52 മത്സരങ്ങിലെ 96 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്തിന്റെ ഈ നേട്ടം. 59.23 ആണ് സ്മിത്തിന്റെ ശരാശരി. ഇതുവരെ 18 സെഞ്ച്വറികളും 20 അര്‍ധസെഞ്ച്വറികളും സ്മിത്ത് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ തന്നെ 5,000 രണ്‍സ് തികയ്ക്കാനാകും സ്മിത്തിന്റെ ശ്രമം.

Story first published: Thursday, March 16, 2017, 8:49 [IST]
Other articles published on Mar 16, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+