ടീം ഉപദേശകനായി ഐ പി എല്ലില്‍ തിരിച്ചെത്തുമെന്ന് ഷെയ്ന്‍ വോണ്‍
കൊല്‍ക്കത്ത: ഐ പി എല്ലില്‍ എട്ടാം സീസണിന് കൊടിയിറങ്ങിയപ്പോള്‍ തന്റെ ആഗ്രഹം അറിയിച്ച് ഷെയ്ന്‍ വോണ്‍. ഐ പി എല്ലില്‍ ടീമിന്റെ ഉപദേശകനായി മടങ്ങി വരുമെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍.
ഇനി ഐ പി എല്ലില്‍ കളിക്കാന്‍ സാധിക്കുമോ എന്നതില്‍ ഉറപ്പില്ല. എന്നാല്‍ ഏതെങ്കിലും ഒരു ടീമിന്റെ ഉപദേശക വേഷത്തില്‍ തനിക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് വോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ മത്സരത്തിനിടെ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് വോള്‍ ഇങ്ങനെ പ്രതികരിച്ചത്.

ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുത്ത ടീമിന്റെ നായകനായിരുന്നു ഷെയ്ന്‍ വോണ്‍.രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നാലു വര്‍ഷം പ്രവര്‍ത്തിച്ചു. ടീമിനൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ ശരിക്കും ആസ്വദിച്ചു വെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു
ഒരുപാട് നല്ല സൗഹൃദ ബന്ധങ്ങള്‍ കെട്ടിപടുക്കുവാനും സാധിച്ചെന്നും വോണ്‍ പറഞ്ഞു. ഐ പി എല്ലിന്റെ ആദ്യ മൂന്നു സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു വോണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications