വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ പുറത്താക്കിയ ആര്‍തറെ ലങ്കയ്ക്കു വേണം... പുതിയ കോച്ചാവും, ദ്വീപുകാര്‍ ഉടച്ചു വാര്‍ക്കലിന്

രണ്ടു വര്‍ഷത്തേക്കായിരിക്കും ആര്‍തറുടെ നിയമനം

കൊളംബോ: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മിക്കി ആര്‍തര്‍ വീണ്ടും കോച്ചിങ് രംഗത്തേക്ക്. ഇത്തവണ ഏഷ്യയിലെ മറ്റൊരു ടീമായ ശ്രീലങ്കയെയാണ് അദ്ദേഹം പരിശീലിപ്പിക്കാനൊരുങ്ങുന്നത്. രണ്ടു വര്‍ഷത്തെ കരാറല്‍ ഉടന്‍ തന്നെ ആര്‍തറിനെ ലങ്ക നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിംബാബ് വെയുടെ മുന്‍ താരം ഗ്രാന്റ് ഫ്‌ളവറിനെ ബാറ്റിങ് കോച്ചായും ഡേവിഡ് ശേഖറിനെ ബൗളിങ് കോച്ചായും ഷെയ്ന്‍ മക്‌ഡെര്‍മോട്ടിനെ ഫീല്‍ഡിങ് കോച്ചായും നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

arthur

ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷം ലങ്കന്‍ ക്രിക്കറ്റിന് തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. യുവതാരങ്ങള്‍ക്കു സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നത് ലങ്കയെ തകര്‍ച്ചയിലേക്കു തള്ളിയിടുകയായിരുന്നു. ഏഷ്യയിലെ മുന്‍ ശക്തികള്‍ കൂടിയായ ലങ്ക നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍തറിനെ പരിശീലകസ്ഥാനത്തേക്കു കൊണ്ടു വരുന്നത്. ചന്ദിക ഹതുരുസിംഗയ്ക്കു പകരമാണ് ആര്‍തറിനെ ദൗത്യമേല്‍പ്പിക്കുന്നത്. നേരത്തേ പാകിസ്താന്റെ മാത്രമല്ല ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളുടെയം കോച്ചായിട്ടുള്ള വ്യക്തിയാണ് ആര്‍തര്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ലങ്കയുടെ കോച്ചാവുന്ന 11ാമത്തെ വ്യക്തി കൂടിയായിരിക്കും അദ്ദേഹം.

അടിത്തറയിട്ടത് കപില്‍, പടുത്തുയര്‍ത്തി കോലി... ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തി ഇതിഹാസംഅടിത്തറയിട്ടത് കപില്‍, പടുത്തുയര്‍ത്തി കോലി... ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തി ഇതിഹാസം

ഈ വര്‍ഷമവസാനം പാകിസ്താനെതിരേ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും ലങ്കയോടൊപ്പം ആര്‍തറിന്റെ ആദ്യത്തെ ദൗത്യം. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പാക് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു മാറ്റിയത്. ലോകകപ്പില്‍ പാക് ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു.

Story first published: Wednesday, December 4, 2019, 14:24 [IST]
Other articles published on Dec 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X