Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിക്കി ആര്‍തര്‍ പാക്കിസ്ഥാന്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കും

ദുബായ്: ഏറെ ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചിനെ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും മുന്‍ കോച്ചായിരുന്ന മിക്കി ആര്‍തര്‍ ആണ് പുതിയ പാക്കിസ്ഥാന്‍ ടീം കോച്ച്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

മിക്കി ആര്‍തറുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ആര്‍തറെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തതായും ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആര്‍തറുമായുള്ള കരാറുകളിലും അന്തിമ തീരുമാനമായിട്ടുണ്ട്. അടുത്ത ദിവസം തന്നെ മിക്കി ആര്‍തര്‍ ടീമിന്റെ ചുമതലയേറ്റെടുക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

pcblogo

ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് വഖാര്‍ യുനിസ് രാജിവെച്ച ഒഴിവിലേക്കാണ് മിക്കി ആര്‍തറിനെ ചുമതലപ്പെടുത്തിയത്. പുതിയ കോച്ചിനെ തെരഞ്ഞെടുക്കാന്‍ വസിം അക്രം, റമിസ് രാജ, ഫൈസല്‍ മിര്‍സ എന്നിവരുടെ പാനലിനെ തെരഞ്ഞെടുത്തിരുന്നു. നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റിയുവര്‍ട്ട് ലോ, ഇംഗ്ലണ്ട് താരം പീറ്റര്‍ മൂര്‍ എന്നിവരെ പാക് ബോര്‍ഡ് സമീപിച്ചിരുന്നെങ്കിലും കോച്ച് ആകാന്‍ താത്പര്യമില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

സൗത്താഫ്രിക്കയെ ഏറ്റവും മികച്ച ടീമായി വാര്‍ത്തെടുക്കുന്നതില്‍ മിക്കി ആര്‍തര്‍ വലിയ പങ്കാണ് വഹിച്ചത്. 2005 മുതല്‍ 2010വരെ ടീമിന്റെ കോച്ച് ആയിരുന്നപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനാക്കാരായി. ഏകദിനത്തില്‍ 13 തുടര്‍വിജയങ്ങള്‍ ടീം നേടിയതും ആര്‍തറിന്റെ കീഴിലായിരുന്നു. 2011 മുതല്‍ 2013 വരെ അദ്ദേഹം ഓസ്‌ട്രേലിയയുടെ കോച്ച് ആയും പ്രവര്‍ത്തിച്ചു. സൗത്ത് ആഫ്രിക്കയില്‍ 110 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച പരിചയമുണ്ട് മിക്കി ആര്‍തറിന്.

Story first published: Saturday, May 7, 2016, 15:46 [IST]
Other articles published on May 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+