വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓവല്‍ നീലക്കടലായി.... ഓസീസിന് കൈയ്യടിച്ചത് 33 പേര്‍, ട്രോളുമായി മൈക്കല്‍ വോന്‍

By Vaisakhan MK

ലണ്ടന്‍: ഇന്ത്യ ഓവലില്‍ ഓസ്‌ട്രേലിയയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെയില്ലാത്ത രീതിയിലുള്ള വരവേല്‍പ്പാണ് ടീമിന് കാണികളില്‍ നിന്ന് ലഭിച്ചത്. അതേസമയം അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായി മാറിയിരുന്നു ഓവല്‍. ഇതില്‍ ഓസ്‌ട്രേലിയയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍.

അതേസമയം സോഷ്യല്‍ മീഡിയയിലും ഇതിന് വന്‍ പരിഹാസമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തില്‍ വന്‍ പ്രവചനവുമായി ഷോയിബ് അക്തറും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് എല്ലാ മേഖലയിലും പിന്തുണ ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തിലെ പിന്തുണ ഇന്ത്യയുടെ പ്രകടനത്തിലും കാണുന്നുണ്ട്. മികച്ച ബാറ്റിംഗാണ് മത്സരത്തില്‍ ഇന്ത്യ കാഴ്ച്ചവെച്ചത്.

33 പേര്‍ മാത്രം

33 പേര്‍ മാത്രം

നീലക്കടലായി മാറിയ ഓവല്‍ സ്റ്റേഡിയത്തെ അമ്പരപ്പോടെയാണ് കാണുന്നതെന്ന് മൈക്കല്‍ വോന്‍ പറയുന്നു. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് പിന്നാലെ ഓസീസിനെ ട്രോളി മൈക്കല്‍ വോന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ ഓസീസിനെ പിന്തുണയ്ക്കുന്ന 33 പേരെയാണ് ഗ്രൗണ്ടില്‍ കണ്ടതെന്ന് വോന്‍ പറയുന്നു. അതില്‍ ടീമംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടുമെന്നും വോന്‍ പരിഹസിച്ചു.

നീലക്കടലായി ഓവല്‍

നീലക്കടലായി ഓവല്‍

ഓവല്‍ ഗ്രൗണ്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായി മാറിയിരുന്നു. ഓസ്‌ട്രേലിയന്‍ ആരാധകരെ ഗ്രൗണ്ടില്‍ കാണാന്‍ തന്നെ ഇല്ലായിരുന്നു. ഇതിനെ സോഷ്യല്‍ മീഡിയയും പരിഹസിക്കുന്നുണ്ട്. 130 കോടി ജനങ്ങളും ഇംഗ്ലണ്ടിലെത്തിയിട്ടുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പുകഴ്ത്തല്‍. മൈക്കല്‍ വോന്‍ യഥാര്‍ത്ഥ ടീമിനെ തന്നെയാണ് മത്സരത്തില്‍ പിന്തുണച്ചതെന്ന് ചിലര്‍ പറയുന്നു. അതേസമയം ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കാത്തതും നിരക്കിലുള്ള പ്രശ്‌നങ്ങളുമാണ് പലരും സ്റ്റേഡിയത്തില്‍ എത്താതിരിക്കാന്‍ കാരണമെന്നാണ് ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

കങ്കാരുക്കള്‍ തകര്‍ന്നടിയും

കങ്കാരുക്കള്‍ തകര്‍ന്നടിയും

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡില്ലെങ്കിലും ഇത്തവണ ഇന്ത്യ മികച്ച വിജയം നേടുമെന്ന് ഷോയിബ് അക്തര്‍ പറയുന്നു. ഓസീസിനെ ഓവലില്‍ ഇന്ത്യ തകര്‍ക്കും. പാകിസ്താന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ ഓസ്‌ട്രേലിയയെ വീഴ്ത്തി ലോകകപ്പ് പോരാട്ടം ഇഞ്ചോടിഞ്ചാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഇന്ത്യ ഓസീസിനെ തകര്‍ത്താല്‍ ടൂര്‍ണമെന്റിലെ സാധ്യതകള്‍ രണ്ട് ടീമില്‍ മാത്രം ഒതുങ്ങില്ലെന്നും അക്തര്‍ പറഞ്ഞു.

ടീമില്‍ ഇവര്‍ വേണം

ടീമില്‍ ഇവര്‍ വേണം

ഇന്ത്യ ബൗളര്‍മാര്‍ വിക്കറ്റെടുക്കാന്‍ മിടുക്കരാണ്. ബാറ്റ്‌സ്മാന്‍മാരും ഫോമിലാണ്. മുഹമ്മദ് ഷമിയെ ടീമില്‍ എടുക്കണമെന്നും അക്തര്‍ പറഞ്ഞു. കേദാര്‍ ജാദവിന് പാര്‍ട്ട് ടൈം ബൗളറായി തിളങ്ങാന്‍ സാധിക്കും. ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ഇന്ത്യക്ക് നിര്‍ണായകമാണ്. ഭുവനേശ്വറിന് പകരം ഷമിയെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. അതേസമയം മത്സരത്തില്‍ ഇന്ത്യ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല. വിജയിച്ച നിരയെ തന്നെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

Story first published: Sunday, June 9, 2019, 18:39 [IST]
Other articles published on Jun 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X