For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ഏത് ക്യാപ്റ്റന് കീഴില്‍ കളിക്കാനാണ് ആഗ്രഹം? കോലിയല്ല, തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍

ലണ്ടന്‍: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഏറ്റവും സജീവമായിരിക്കുന്ന താരമാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. പ്രതികരണങ്ങളിലൂടെ നിരവധി വിവാദങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി 82 ടെസ്റ്റില്‍ നിന്ന് 5719 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 1982 റണ്‍സും നേടിയിട്ടുള്ള മൈക്കല്‍ വോണ്‍ 51 ടെസ്റ്റിലും 60 ഏകദിനത്തിലുമാണ് ടീമിനെ നയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ക്രിക്ട്രാക്കറുമായി നടത്തിയ അഭിമുഖത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലില്‍ ഏത് ക്യാപ്റ്റന് കീഴില്‍ കളിക്കാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയെന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമെന്ന് യാതൊരു സംശയവുമില്ലാതെ മുംബൈ ഇന്ത്യന്‍സിനെ പറയാമെന്നാണ് മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്. മുംബൈ ഇന്ത്യന്‍സിന് അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകനാണ് രോഹിത് ശര്‍മ.

michaelvaughn

സല്‍മാന്‍ ബട്ടും സഞ്ജയ് മഞ്ജരേക്കറും ഒരേ സമയം ഫോണ്‍വിളിച്ചാല്‍ ആരുടെ ഫോണ്‍ എടുക്കുമെന്ന ചോദ്യത്തിന് സഞ്ജയ് എന്നാണ് മൈക്കലിന്റെ മറുപടി. സഞ്ജയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെടാറുണ്ടെന്നും ബട്ട് വിളിച്ചാലും ഫോണ്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോലി-രോഹിത് ശര്‍മ ഇവരില്‍ ആരുടെ ബാറ്റിങ്ങാണ് പണം നല്‍കി കാണാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്.

കളത്തില്‍ ഏറ്റവും നന്നായി ആസ്വദിച്ച് സ്ലെഡ്ജിങ് അനുഭവവും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിന്റെ ടിനോ ബെസ്റ്റും ആന്‍ഡ്രൂ ഫ്‌ളിന്റോഫും തമ്മില്‍ നടന്നതാണ് അദ്ദേഹം രസകരമായ സ്ലെഡ്ജിങ് ആയി തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെ നയിച്ചതില്‍ മറക്കാനാവാത്ത ഓര്‍മ ഏതെന്ന ചോദ്യത്തിന് 2005ല്‍ ആഷസ് കിരീടം നേടിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കും പാകിസ്താനുമെതിരെയെല്ലാം പരമ്പര നേടിയിട്ടുണ്ടെങ്കിലും ആഷസിന്റെ അത്രയും വരില്ലെന്നാണ് മൈക്കലിന്റെ അഭിപ്രായം.

നിലവിലെ ഫാബുലസ് ഫോര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ബാബര്‍ അസാം,ജോ റൂട്ട്,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍,വിരാട് കോലി എന്നിവരുടെ പേരാണ് അദ്ദേഹം പറഞ്ഞത്. ഇത്തവണത്തെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തട്ടകത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ കെയ്ല്‍ ജാമിസന്‍,റിഷഭ് പന്ത്,ബിജെ വാല്‍ട്ടിങ് എന്നിവര്‍ ആയിരിക്കുമെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു.

Story first published: Saturday, May 29, 2021, 9:08 [IST]
Other articles published on May 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+